ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. ആറ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ആറ് പേർ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇതിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. അർധരാത്രിയോടെയാണ് ഈസ്റ്റ് ഡൽഹിയിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്.
ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലും തീപിടിത്തമുണ്ടായി. റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലാണ് തീപിടിത്തമുണ്ടായത്. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് തീയണച്ചത്. പുലർച്ചെയോടെയാണ് തീയണയ്ക്കാനായത്. തീപിടിത്തം ഉണ്ടായെന്ന വിവരം ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ലഭിച്ചതെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം അനധികൃതമായി ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ പ്രദേശവാസി ആരോപിച്ചു. ഇത് സംബന്ധിച്ച് പോലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.
#UPDATE | A total of 12 children were rescued, out of which 6 have died, 1 is on the ventilator and 5 others are admitted to the hospital: Delhi Fire Service
A massive fire broke out at a New Born Baby Care Hospital in Vivek Vihar late last night. https://t.co/byEpTHfopm
— ANI (@ANI) May 26, 2024
ALSO READ: ഗുജറാത്തിലെ ഗെയിമിങ് സോണിൽ വൻ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്
ഓക്സിജൻ റീഫില്ലിങ് കേന്ദ്രത്തിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നും ഇദ്ദേഹം ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. ആശുപത്രിക്ക് പുറമേ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു. ഒരു വാനും ബൈക്കും കത്തിനശിച്ചു.
ഒരു കുട്ടി തീപിടിത്തത്തിന് മുൻപ് മരിച്ചതായും പോലീസ് പറയുന്നു. ആറ് കുട്ടികൾ തീപിടിത്തത്തിൽ മരിച്ചു. പരിക്കേറ്റ അഞ്ച് കുട്ടികളെ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ മരണം 28 ആയി ഉയർന്നു.
ഗെയിമിങ് സെന്ററിലെ തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. താത്കാലികമായി നിർമിച്ച ഗെയിമിങ് സെന്ററിന് ഫയർ എൻഒസി ഇല്ലായിരുന്നെന്നും ഗെയിമിങ് സെന്റർ ഉടമയെയും മാനേജറെയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.