Shocking Video: നടുറോഡിൽ സ്വി​ഗ്​ഗി ഏജന്റിനെ മർദ്ദിച്ചു; ട്രാഫിക് പോലീസുകാരനെ സ്ഥലം മാറ്റി

ശേഷം മോഹന സുന്ദരത്തിന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി, ബൈക്കിനും കേടുപാടുകൾ വരുത്തിയാണ് ട്രാഫിക് കോൺസ്റ്റബിൾ അവിടെ നിന്നും പോയത്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 09:58 AM IST
  • മോഹനസുന്ദരം ഡ്രൈവറെ ചോദ്യം ചെയ്തതോടെ റോഡിൽ ചെറിയ ഗതാഗതക്കുരുക്കുണ്ടായി.
  • ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
  • ​ഗതാ​ഗതക്കുരുക്ക് വന്നതിനെ തുടർന്ന് ഓടിയെത്തിയ സതീഷ് മോഹനസുന്ദരത്തെ അസഭ്യം പറയുകയും രണ്ട് തവണ മുഖത്തടിക്കുകയും ചെയ്തു.
Shocking Video: നടുറോഡിൽ സ്വി​ഗ്​ഗി ഏജന്റിനെ മർദ്ദിച്ചു; ട്രാഫിക് പോലീസുകാരനെ സ്ഥലം മാറ്റി

ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ നടുറോഡിൽ വച്ച് തല്ലിയ ട്രാഫിക് പോലീസുകാരനെ സ്ഥലം മാറ്റി. കോയമ്പത്തൂരിലെ അവിനാശി റോഡിൽ വച്ചാണ് ട്രാഫിക് കോൺസ്റ്റബിൾ സതീഷ് ആണ് സ്വി​ഗ്​ഗി ഡെലിവറി ഏജന്റ് മോഹനസുന്ദരത്തെ മർദ്ദിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. റോഡിന് എതിർവശമുണ്ടായിരുന്ന ഒരാൾ മർദ്ദനത്തിന്റെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പോലീസുകാരനെതിരെ നടപടിയെടുത്തത്. 

ഒരു സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിക്കുന്നത് മോഹനസുന്ദരത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തിരക്കേറിയ ഒരു മാളിനു സമീപം രണ്ട് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ബസ് ഇടിക്കുകയും ചെയ്തു. ഇവർ തലനാരിഴയ്ക്കാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇതേ തുടർന്ന് മോഹനസുന്ദരം ഡ്രൈവറെ ചോദ്യം ചെയ്തതോടെ റോഡിൽ ചെറിയ ഗതാഗതക്കുരുക്കുണ്ടായി. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

Also Read: Viral Video: വഴിമാറെടാ മുണ്ടയ്ക്കൽ ശേഖര ! നടുറോഡിൽ 'ഫെരാരി'യുടെ പരാക്രമം

 

ഗതാ​ഗതക്കുരുക്ക് വന്നതിനെ തുടർന്ന് ഓടിയെത്തിയ സതീഷ് മോഹനസുന്ദരത്തെ അസഭ്യം പറയുകയും രണ്ട് തവണ മുഖത്തടിക്കുകയും ചെയ്തു. ശേഷം മോഹന സുന്ദരത്തിന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി, ബൈക്കിനും കേടുപാടുകൾ വരുത്തിയാണ് ട്രാഫിക് കോൺസ്റ്റബിൾ അവിടെ നിന്നും പോയത്. സ്വകാര്യ സ്കൂൾ ബസ് ആരുടേത് ആണെന്ന് തനിക്കറിയാമെന്നും ട്രാഫിക് പ്രശ്നമുണ്ടായാൽ പലീസ് നോക്കിക്കോളുമെന്നും ഇയാൾ മോഹനസുന്ദരത്തോട് പറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. മോഹനസുന്ദരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സതീഷിനെതിരെ അന്വേഷണ വിധേയമായി നടപടിയുണ്ടായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News