Amrin Bhatt Death: കശ്മീരി ടീവി താരം അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബുദ്ഗാമിലെ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.ആക്രമണത്തിൽ അമ്രീൻ ഭട്ടിന്റെ മരുമകനും പരിക്കേറ്റു. ഹിഷൂര മേഖലയിലായിരുന്നു ഭീകരരുടെ കടന്നു കയറ്റം.
ആക്രമണം നടത്തുമ്പോൾ അമ്രീൻ ഭട്ട് വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. വെടിയേറ്റ ഉടൻ അമ്രീനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതേ സമയം അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
അമ്രിൻ ഭട്ടിന്റെ മരണത്തിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി സ്ത്രീകൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം തൻറെ ട്വീറ്റിൽ പറയുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് കാശ്മീരിൽ ഭീകരാക്രമണം
ALSO READ : കപില്‍ സിബലും കോണ്‍ഗ്രസിനെ കൈവിട്ടു; അഭയം എസ്പിയില്... രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു
ഒരു നടി എന്നതിനേക്കാൾ ഒരു ഗായിക കൂടിയായിരുന്നു അമ്രീൻ. തന്റെ വീഡിയോകളും അമ്രീൻ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാറുണ്ടായിരുന്നു. ടിക് ടോക്കിലും അമ്രീന്‍ ആരാധകരുണ്ടായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...