SBI RBO Recruitment 2023: എസ്ബിഐയിൽ ആർബിഒ തസ്തികകളിലേക്ക് ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാം

SBI RBO Recruitment 2023 Notification: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2023, 05:36 PM IST
  • മിനിമം യോഗ്യതയും അനുഭവപരിചയവും മാത്രം ഉണ്ടാകുന്നത് ഒരു ഉദ്യോഗാർഥിയെ അഭിമുഖത്തിന് വിളിക്കുന്നതിന് മാനദണ്ഡമാകില്ല
  • ബാങ്ക് രൂപീകരിച്ച ഷോർട്ട്‌ലിസ്റ്റിംഗ് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റിംഗ് യോ​ഗ്യതകൾ തീരുമാനിക്കും
  • അതിനുശേഷം ബാങ്ക് തീരുമാനിക്കുന്ന മതിയായ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അഭിമുഖത്തിന് വിളിക്കുകയും ചെയ്യും
SBI RBO Recruitment 2023: എസ്ബിഐയിൽ ആർബിഒ തസ്തികകളിലേക്ക് ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിസിനസ് കറസ്‌പോണ്ടന്റ് ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് വിരമിച്ച ബാങ്ക് ഓഫീസർമാരുടെ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് sbi.co.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 868 തസ്തികകളിലേക്ക് നിയമനം നടത്തും.

വിദ്യാഭ്യാസ യോ​ഗ്യത: അപേക്ഷകർ എസ്ബിഐ, ഇ-എബികൾ, മറ്റ് പിഎസ്ബികൾ എന്നിവയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായതിനാൽ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെടുന്നില്ല.

പരിചയം: മതിയായ പ്രവൃത്തി പരിചയവും പ്രസക്തമായ മേഖലയിൽ മൊത്തത്തിലുള്ള പ്രൊഫഷണൽ കഴിവും ഉണ്ടായിരിക്കണം.

ALSO READ: SBI Result 2023: എസ്ബിഐ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയുടെ അന്തിമ ഫലം പുറത്തുവിട്ടു, പരിശോധിക്കേണ്ടത് ഇങ്ങനെ

പ്രത്യേക വൈദഗ്ദ്ധ്യം/ അഭിരുചി: തസ്തികയുടെ ആവശ്യകത അനുസരിച്ച് പ്രത്യേക വൈദഗ്ദ്ധ്യം/ അഭിരുചി എന്നിവ ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ: ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ഷോർട്ട്‌ലിസ്റ്റിംഗ്: മിനിമം യോഗ്യതയും അനുഭവപരിചയവും മാത്രം ഉണ്ടാകുന്നത് ഒരു ഉദ്യോഗാർഥിയെ അഭിമുഖത്തിന് വിളിക്കുന്നതിന് മാനദണ്ഡമാകില്ല. ബാങ്ക് രൂപീകരിച്ച ഷോർട്ട്‌ലിസ്റ്റിംഗ് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റിംഗ് യോ​ഗ്യതകൾ തീരുമാനിക്കും. അതിനുശേഷം ബാങ്ക് തീരുമാനിക്കുന്ന മതിയായ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അഭിമുഖത്തിന് വിളിക്കുകയും ചെയ്യും. ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിക്കാനുള്ള ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് കത്തിടപാടുകൾ നടത്തുന്നതല്ല.

ALSO READ: LIC AAO Prelims Result 2023: എൽഐസി എഎഒ പ്രിലിംസ് ഫലം‌ എങ്ങനെ, എപ്പോൾ, എവിടെ പരിശോധിക്കാമെന്നറിയാം

അഭിമുഖം: അഭിമുഖത്തിന് 100 മാർക്കിലാണ് വിലയിരുത്തൽ. അഭിമുഖത്തിലെ യോഗ്യതാ മാർക്കുകൾ ബാങ്ക് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് കത്തിടപാടുകൾ നടത്തുന്നതല്ല.

മെറിറ്റ് ലിസ്റ്റ്: അന്തിമ തിരഞ്ഞെടുപ്പിനുള്ള മെറിറ്റ് ലിസ്റ്റ് ഇന്റർവ്യൂവിൽ മാത്രം ലഭിച്ച സ്‌കോറുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കും. ഒന്നിലധികം ഉദ്യോഗാർഥികൾ പൊതുവായ കട്ട് ഓഫ് മാർക്ക് നേടിയാൽ, അത്തരം ഉദ്യോഗാർഥികളെ അവരുടെ പ്രായത്തിന്റെ അവരോഹണ ക്രമത്തിൽ മെറിറ്റിൽ റാങ്ക് ചെയ്യും.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഒരു ഇമെയിൽ ഐഡി ഉണ്ടായിരിക്കണം, അത് ഫലപ്രഖ്യാപനം വരെ സജീവമായി സൂക്ഷിക്കേണ്ടതാണ്. കോൾ ലെറ്റർ/ഇന്റർവ്യൂ മുതലായവ ഇമെയിൽ വഴി ലഭിക്കുന്നതിന് ഇത് ഉദ്യോ​ഗാർഥിയെ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News