YouTuber Sanju Techy: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേത്

Swimming pool inside car: തുടര്‍ച്ചയായി മോട്ടോര്‍ വാഹന നിയമലംഘനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ലൈസൻസ് റദ്ദാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 05:13 PM IST
  • ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ചതിനെ തുടർന്നാണ് സഞ്ജുവിനെതിരെ എംവിഡി നടപടിയെടുത്തതത്
  • സഞ്ജു ടെക്കി നിരന്തരമായി മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് എംവിഡി ഹൈക്കോടതിക്ക് നൽകി
YouTuber Sanju Techy: യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേത്

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കി എന്ന സജു ടിഎസിന്റെ ലൈസന്‍സ് റദ്ദാക്കി. സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തമാണ് റദ്ദാക്കിയത്. യൂട്യൂബ് വീഡിയോകൾ വഴി, തുടര്‍ച്ചയായി മോട്ടോര്‍ വാഹന നിയമലംഘനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ലൈസൻസ് റദ്ദാക്കിയത്.

കേസില്‍ സഞ്ജു ടെക്കിക്ക് അപ്പീൽ പോകാം. മോട്ടോര്‍ വാഹന നിയമ ലംഘനം നടത്തിയതിന് സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ചതിനെ തുടർന്നാണ് സഞ്ജുവിനെതിരെ എംവിഡി നടപടിയെടുത്തതത്. സഞ്ജു ടെക്കി നിരന്തരമായി മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് എംവിഡി ഹൈക്കോടതിക്ക് നൽകി.

ALSO READ: കാറിൽ പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി

എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള ഇയാളുടെ യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈക്കോടതി എംവിഡിയോട് റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. 17കാരനെ വാഹനം ഓടിപ്പിച്ചതിനും സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. നിരന്തരമായി മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നുവെന്നാണ് എംവിഡി വ്യക്തമാക്കുന്നത്.

160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്, ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കി എന്നിവയാണ് ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ. യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകളിൽ ആര്‍ടിഒ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News