SBI Result 2023: എസ്ബിഐ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയുടെ അന്തിമ ഫലം പുറത്തുവിട്ടു, പരിശോധിക്കേണ്ടത് ഇങ്ങനെ

SBI CBO Result 2023: ഇന്റർവ്യൂവിനുള്ള അഡ്മിറ്റ് കാർഡ് ഫെബ്രുവരി 3-നാണ് പുറത്തിറങ്ങിയത്.ഫെബ്രുവരി 2023-ലായിരുന്നു ഇതിലേക്കുള്ള അഭിമുഖം

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 01:09 PM IST
  • ഡിസംബർ നാലിനാണ് തസ്തികയിലേക്ക് എസ്ബിഐ എഴുത്തു പരീക്ഷ നടത്തിയത്
  • ഫെബ്രുവരിയിലായിരുന്നു ഇതിലേക്കുള്ള അഭിമുഖം
  • ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 1422 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്
SBI Result 2023: എസ്ബിഐ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയുടെ  അന്തിമ ഫലം പുറത്തുവിട്ടു, പരിശോധിക്കേണ്ടത് ഇങ്ങനെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയുടെ  അന്തിമ ഫലം പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി  ഫലം പരിശോധിക്കാം. ഡിസംബർ നാലിനാണ് തസ്തികയിലേക്ക് എസ്ബിഐ എഴുത്തു പരീക്ഷ നടത്തിയത്. പിന്നീട് ജനുവരി 30-ന് എഴുത്തു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

എഴുത്തു പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക്  https://www.sbi.co.in ഈ ലിങ്ക് നേരിട്ട് സന്ദർശിക്കാവുന്നതാണ് അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫലം (SBI CBO Result 2022) നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ഇന്റർവ്യൂവിനുള്ള അഡ്മിറ്റ് കാർഡ് ഫെബ്രുവരി 3-നാണ് പുറത്തിറങ്ങിയത്.ഫെബ്രുവരി 2023-ലായിരുന്നു ഇതിലേക്കുള്ള അഭിമുഖം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 1422 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്

ഫലം എങ്ങനെ പരിശോധിക്കാം

1. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in-ലേക്ക് പോകുക.

2.കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും

3. പേജിൽ ലഭ്യമായ SBI CBO Final Result 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

4. ഉദ്യോഗാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ പരിശോധിക്കാൻ കഴിയുന്ന ഒരു പുതിയ PDF ഫയൽ തുറക്കും.,കൂടുതൽ ആവശ്യങ്ങൾക്കായി അതിന്റെ ഹാർഡ് കോപ്പി നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്ത വർധിപ്പിക്കും

ഹോളിയോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്ത വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരമുള്ള വർധനവ് പ്രഖ്യാപനം മോദി സർക്കാരിന്റെ ഭാഗത്ത് നിന്നും ഹോളിക്ക് മുമ്പായി ഉണ്ടായതുമില്ല. ഇപ്പോൾ സർക്കാർ ജീവനക്കാരുടെ ചോദ്യം ഇനി എപ്പോഴാണ് തങ്ങളുടെ ക്ഷാമബത്ത ഉയർത്തുകയെന്നാണ്. റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നാല് ശതമാനം ഡിഎ (ഡിയർനെസ് അലവൻസ്) വർധിപ്പിച്ച് നൽകുമെന്നായിരുന്നു. അതായത് ക്ഷാമബത്ത 38 ശതമാനത്തിൽ നിന്നും 42 ശതമാനമായി ഉയർത്തുമെന്നാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News