Agniveer Vayu Recruitment 2024: 'അഗ്നിവീർവായു' വ്യോമസേനയിൽ അവസരം; ജൂലൈ എട്ട് മുതൽ അപേക്ഷ സമർപ്പിക്കാം

Agniveer Recruitment 2024: അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഗ്നിവീർവായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 06:21 PM IST
  • ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
  • എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി
Agniveer Vayu Recruitment 2024: 'അഗ്നിവീർവായു' വ്യോമസേനയിൽ അവസരം; ജൂലൈ എട്ട് മുതൽ അപേക്ഷ സമർപ്പിക്കാം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം. അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഗ്നിവീർവായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

https://agnipathvayu.cdac.in ൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും ഇടയിൽ (രണ്ട് തിയതിയും ഉൾപ്പെടെ) ജനിച്ചവർക്കാണ് അവസരം. എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി.

അഗ്നിവീർ വായു റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം https://agnipathvayu.cdac.in, https://careerindianairforce.cdac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427010, 9188431093 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ.

സ്കിൽ ഉണ്ടെങ്കിൽ സർക്കാർ ശമ്പളം; റെയിൽവേയിൽ ടെക്നീഷ്യൻ ഒഴിവുകൾ

റെയിൽവേയിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു. ടെക്നീഷ്യൻ ഗ്രേഡ് 1 (സിഗ്നൽ), ടെക്നീഷ്യൻ ഗ്രേഡ് 3 (വിവിധം) എന്നിങ്ങനെയാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക്  rrbapply.gov.in എന്ന ആർആർബിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം.

ഏപ്രിൽ എട്ട് രാത്രി 11:59 വരെ യാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. നിലവിലെ കണക്ക് പ്രകാരം ആകെ 9144 ഒഴിവുകളാണ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. 1092 തസ്തികകൾ സിഗ്നൽ ഗ്രേഡ് 1-ലും  8052 തസ്തികകൾ ഗ്രേഡ്-3ലും ആണ് ഉള്ളത്.

അപേക്ഷ സമർപ്പിക്കുന്ന വിധം

ഘട്ടം 1: rrbapply.gov.in എന്ന റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ (ആർആർബി) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
സ്റ്റെപ്പ് 2: 'ഓൺലൈനിൽ ആപ്ലിക്കേഷനിൽ ക്ലിക്ക് ചെയ്ത് - ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് 2024' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 3: ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാം
ഘട്ടം 4: ഇമെയിൽ വിലാസവും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
ഘട്ടം 5: അടിസ്ഥാന, വിദ്യാഭ്യാസ യോഗ്യതകൾ നൽകുക, ഫോട്ടോകളും ഒപ്പുകളും ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യുക.
ഘട്ടം 6: അപേക്ഷാ ഫീസ് അടയ്ക്കുക
ഘട്ടം 7: എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്യുകയും ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുക
ഘട്ടം 8: അപേക്ഷാ ഫോം സബ്മിറ്റ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News