Budh Gochar: 12 മാസത്തിനു ശേഷമുള്ള ഭദ്ര രാജയോഗത്തിലൂടെ ഇവർ മിന്നിത്തിളങ്ങും!

Bhadra Rajayoga: ജ്യോതിഷ പ്രകാരം ബുധൻ മിഥുന രാശിയിൽ പ്രവേശിച്ചു.  ഇതിലൂടെ ഭദ്ര രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Jun 15, 2024, 10:52 AM IST
  • ജ്യോതിഷ പ്രകാരം ബുധൻ മിഥുന രാശിയിൽ പ്രവേശിച്ചു
  • ഇതിലൂടെ ഭദ്ര രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Budh Gochar: 12 മാസത്തിനു ശേഷമുള്ള ഭദ്ര രാജയോഗത്തിലൂടെ ഇവർ മിന്നിത്തിളങ്ങും!

Budh Rashi Parivartan: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് രാശിമാറുകയും അതിലൂടെ ശുഭ അശുഭ യോഗങ്ങളൂം രാജയോഗങ്ങളും സൃഷ്ടിക്കും. അത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും നേരിട്ട് സ്വാധീനം ചെലുത്താറുണ്ട്. ജൂൺ 14 ന് ബുധൻ അതിൻ്റെ സ്വന്തം രാശിയായ മിഥുനത്തിലേക്ക് പ്രവേശിച്ചു. അതിലൂടെ ഭദ്ര മഹാപുരുഷ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

Also Read: സൂര്യൻ ഇന്ന് മിഥുന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ഇന്നുമുതൽ ഭാഗ്യ നാളുകൾ!

ഇത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ഈ സമയത്ത് ഭാഗ്യം തിളങ്ങുന്ന ചില രാശികളുണ്ട്. അവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

കന്നി (virgo): ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് കരിയറിൻ്റെയും ബിസിനസ്സിൻ്റെയും കാര്യത്തിൽ ശുഭകരമായിരിക്കും. കാരണം ബുധൻ ഈ രാശിയുടെ കർമ്മ ഭവനത്തിലേക്കാണ് കടക്കാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പ്രത്യേക പുരോഗതിയുണ്ടാകും, നിങ്ങളുടെ സമ്പത്തും അന്തസ്സും വർദ്ധിക്കും,  ബിസിനസ്സിൽ പ്രത്യേക ലാഭം ലഭിക്കും,  കരിയറിൽ ഒരു പുതിയ ഓഫർ ലഭിച്ചേക്കാം, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, പിതാവുമായുള്ള നിങ്ങളുടെ ബന്ധം ഈ സമയത്ത് ശക്തമാകും.

Also Read: വ്യാഴത്തിൻ്റെ രാശിമാറ്റം: ഇന്ന് മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!

ഇടവം (Taurus): ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ഇടവ രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം ഈ ഗ്രഹം നിങ്ങളുടെ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഭാവനത്തിലേക്കാണ് എത്തുന്നത്  അതിലൂടെ ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും, കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാവും, ബാങ്ക് ബാലൻസ് വർദ്ധിക്കും, ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും, ഈ കാലയളവിൽ ബിസിനസുകാർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും, അതുപോലെ ധനലാഭവും ഉണ്ടാകും,  ജോലി ചെയ്യുന്നവർക്ക്  പ്രമോഷനും ഇൻക്രിമെൻ്റും ഉണ്ടാകും.  

തുലാം (Libra): ഭദ്ര രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്കും അനുകപ്പലമായിരിക്കും. കാരണം ബുധൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിലേക്ക് കടക്കാൻ പോകുകയാണ്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും, കൂടാതെ മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കും, കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകും, ബഹുമാനം ലഭിക്കും, ഈ സമയത്ത് നിങ്ങൾക്ക് മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടാകും, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം നിറവേറ്റാനാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News