Suresh Gopi: ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ച് പ്രാർഥന അർപ്പിച്ച് സുരേഷ് ഗോപി

Union Minister Suresh Gopi: പ്രചരണ സമയത്ത് ലൂർദ് മാതാവിന് സുരേഷ് ​ഗോപി സ്വർണക്കിരീടം സമർപ്പിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 11:42 AM IST
  • ലൂർദ് പള്ളി വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിലും പള്ളി കമ്മിറ്റി അംഗങ്ങളും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു
  • തുടർന്ന് സ്വർണ്ണക്കൊന്ത സമർപ്പിച്ച സുരേഷ് ഗോപി പ്രാർഥന നടത്തിയ ശേഷമാണ് മടങ്ങിയത്
Suresh Gopi: ലൂർദ് മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ച് പ്രാർഥന അർപ്പിച്ച് സുരേഷ് ഗോപി

തൃശൂർ: ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ മാതാവിന് സ്വർണ്ണക്കൊന്ത സമർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലൂർദ് പള്ളിയിലെത്തിയാണ് സുരേഷ് ഗോപി കൊന്ത സർപ്പിച്ചത്. പ്രചരണ സമയത്ത് ലൂർദ് മാതാവിന് സുരേഷ് ​ഗോപി സ്വർണക്കിരീടം സമർപ്പിച്ചത് വിവാദമായിരുന്നു.

വിജയിച്ചശേഷം ലൂർദ് മാതാവിന് വീണ്ടും നേർച്ച സമർപ്പണം നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ലൂർദ് പള്ളി വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിലും പള്ളി കമ്മിറ്റി അംഗങ്ങളും ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. തുടർന്ന് സ്വർണ്ണക്കൊന്ത സമർപ്പിച്ച സുരേഷ് ഗോപി പ്രാർഥന നടത്തിയ ശേഷമാണ് മടങ്ങിയത്.

സുരേഷ് ഗോപി കത്തീഡ്രലിൽ എത്തി പ്രാർത്ഥിക്കുകയും ജപമാല സമർപ്പിക്കുകയും ചെയ്തതിൽ സന്തോഷമുണ്ടെന്നും എല്ലാം ദൈവ നിയോഗം ആണെന്നും ലൂർദ് ചർച്ച്‌ വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സുരേഷ് ​ഗോപി ലൂർദ്ദ് മാതാവിന് സ്വർണ്ണക്കിരീടം നേർച്ചയായി സമർപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News