SBI, PNB Privatisation: എസ്ബിഐയും പിഎൻബിയും സ്വകാര്യവത്കരിക്കാൻ നീക്കം? എന്താണ് വസ്തുത

SBI, PNB Privatisation: പ്രസ് ഇൻഫർമേഷൻ ബ്യൂറോ (Press Information Bureau PIB) ഈ വാര്‍ത്തയുടെ വസ്തുതാ പരിശോധന നടത്തിയപ്പോൾ വൈറലായ പോസ്റ്റും വ്യാജമാണെന്ന് തെളിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 06:38 PM IST
  • പ്രസ് ഇൻഫർമേഷൻ ബ്യൂറോ (Press Information Bureau PIB) ഈ വാര്‍ത്തയുടെ വസ്തുതാ പരിശോധന നടത്തിയപ്പോൾ വൈറലായ പോസ്റ്റും വ്യാജമാണെന്ന് തെളിഞ്ഞു
SBI, PNB Privatisation: എസ്ബിഐയും പിഎൻബിയും സ്വകാര്യവത്കരിക്കാൻ നീക്കം? എന്താണ് വസ്തുത

SBI, PNB Privatisation: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ SBI-യും  PNB-യും ഉൾപ്പെടെയുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് നീതി ആയോഗ് ആലോചിക്കുന്നുണ്ടെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂടാതെ, സ്വകാര്യവൽക്കരണത്തിന് ഉദ്ദേശിക്കുന്ന ബാങ്കുകളുടെ പട്ടികയും നിതി ആയോഗ് തയ്യാറാക്കിയതായി ഈ വാര്‍ത്തകളില്‍ സൂചിപ്പിച്ചിരുന്നു.

എസ്ബിഐ, പിഎൻബി അടക്കം നിരവധി ബാങ്കുകളാണ് സ്വകാര്യവൽക്കരണത്തിനുള്ള പട്ടികയില്‍ ഉള്ളത് എന്നാണ് പ്രചരിച്ചത്. നീതി ആയോഗ് ലിസ്റ്റ് പങ്കിട്ടതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. 

എന്നാല്‍, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാര്‍ത്ത വ്യാജമാണ്, അടിസ്ഥാന രഹിതമാണ് എന്നാണ് PIB വ്യക്തമാക്കുന്നത്.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ (Press Information Bureau PIB) ഈ വാര്‍ത്തയുടെ വസ്തുതാ പരിശോധന നടത്തിയപ്പോൾ വൈറലായ പോസ്റ്റും വ്യാജമാണെന്ന് തെളിഞ്ഞു. “പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് നിതി ആയോഗ് ഒരു പട്ടിക പങ്കിട്ടതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അവകാശവാദം വ്യാജമാണ്. അത്തരത്തിലുള്ള ഒരു പട്ടികയും നിതി ആയോഗ് പങ്കിട്ടിട്ടില്ല," പിഐബി ട്വീറ്റ് ചെയ്തു.
 
അതേസമയം, ബാങ്കുകളുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച ചില സൂചനകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. അതായത്, ബന്ധപ്പെട്ട വകുപ്പുമായും റെഗുലേറ്ററുമായും കൂടിയാലോചിച്ച ശേഷം പൊതുമേഖലാ ബാങ്കുകളുടെ (Public Sector Banks (PSBs) സ്വകാര്യവൽക്കരണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഡിസംബർ 19 ന് സർക്കാർ  ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. 

അതേസമയം, ഇന്ത്യക്ക് ഇത്രയധികം പൊതുമേഖലാ ബാങ്കുകളുടെ ആവശ്യമില്ലെന്ന് മുൻ എസ്ബിഐ മേധാവി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.  

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India (RBI) ഒരു ബാങ്കിനെ പൊതുമേഖലാ ബാങ്ക് (Public Sector Bank (PSB) അല്ലെങ്കിൽ സ്വകാര്യമേഖല ബാങ്ക് (Private Sector Bank (PVB) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News