Pathaan Row: പത്താന്‍ സിനിമയുടെ സുഗമമായ റിലീസിനായി വിവാദ ഗാനം നീക്കം ചെയ്യണമെന്ന് ആശാ പരേഖ്

Pathaan Row:  നമ്മുടെ സിനിമാ വ്യവസായം കൊല്ലപ്പെടുകയാണ്. ആമിറിന്‍റെ  (ലാൽ സിംഗ് ഛദ്ദ ) സിനിമയ്ക്ക് അത് സംഭവിച്ചു. പത്താന്‍റെ കാര്യത്തിൽ അത് സംഭവിക്കാൻ പാടില്ല. നമ്മുടെ വ്യവസായത്തിന് ഒരു വലിയ ഹിറ്റ് ആവശ്യമാണ്, ബോളിവുഡ് നടി ആശാ പരേഖ്

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 04:56 PM IST
  • നമ്മുടെ സിനിമാ വ്യവസായം കൊല്ലപ്പെടുകയാണ്. ആമിറിന്‍റെ (ലാൽ സിംഗ് ഛദ്ദ ) സിനിമയ്ക്ക് അത് സംഭവിച്ചു. പത്താന്‍റെ കാര്യത്തിൽ അത് സംഭവിക്കാൻ പാടില്ല. നമ്മുടെ വ്യവസായത്തിന് ഒരു വലിയ ഹിറ്റ് ആവശ്യമാണ്, ബോളിവുഡ് നടി ആശാ പരേഖ്
Pathaan Row: പത്താന്‍ സിനിമയുടെ സുഗമമായ റിലീസിനായി വിവാദ ഗാനം നീക്കം ചെയ്യണമെന്ന് ആശാ പരേഖ്

Pathaan Row: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിയ്ക്കുന്ന ഷാരൂഖ്‌ ഖാന്‍ ചിത്രം പത്താന്‍ റിലീസ് ചെയ്യാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് വിദേശ രാജ്യങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.  

അതേസമയം, ഇന്ത്യയില്‍ ചിത്രത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കുറവില്ല. കഴിഞ്ഞ ദിവസം  ഗുജറാത്തില്‍ ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പ്രമോഷനെതിരെ രംഗത്തെത്തിയിരുന്നു.  അഹമ്മദാബാദിലെ കര്‍ണാവതിയിലുള്ള സിനിമ തിയേറ്ററില്‍ ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയും ചിത്രത്തിന്‍റെ പോസ്റ്റര്‍ തകര്‍ക്കുകയും ചെയ്തു. ജയ്‌ ശ്രീറാം എന്ന് അലറി വിളിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍  സിനിമ തിയേറ്ററിലേയ്ക്ക് അതിക്രമിച്ചു കയറിയതും പോസ്റ്റര്‍  കീറിയതും. 

Also Read:   Pathaan Row: പത്താന്‍ ചിത്രത്തില്‍ നിന്നും ദീപിക പദുകോണിന്‍റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ നീക്കം ചെയ്ത് CBFC

അതേസമയം, CBFC നിര്‍ദ്ദേശിച്ച മാറ്റങ്ങളോടെ ചിത്രം  ജനുവരി 25-ന്  തിയേറ്ററുകളില്‍ എത്തും.  

SRK ചിത്രം പത്താനെതിരെ വിവാദം കടുക്കുന്ന സമയത്ത്  പ്രശ്നപരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ് മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖ്.  സിനിമയുടെ സുഗമമായ റിലീസിനായി വിവാദ ഗാനം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍  അവര്‍ ഉപദേശിച്ചു. സിനിമയുമായി ബന്ധപ്പെട്ട് ബജ്‌റംഗ ദള്‍ പ്രവർത്തകർ അഹമ്മദാബാദിലെ ഒരു മാൾ നശിപ്പിച്ച സംഭവമാണ് ഈ നിര്‍ദ്ദേശം നല്‍കാന്‍ അവരെ പ്രേരിപ്പിച്ചത്. സംഭവത്തിൽ പ്രതികരിച്ച ആശാ പരേഖ് സിനിമാ പ്രേക്ഷകരുടെ അനുഭവത്തിലും അവരുടെ സുരക്ഷയിലും ആശങ്ക പ്രകടിപ്പിച്ചു. ഗുണ്ടകളെ ഭയന്ന് ചിലർ തീയറ്ററിൽ പോകുന്നതിൽനിന്നും പിന്‍മാറുന്നതായും അവര്‍ സംശയം പ്രകടിപ്പിച്ചു. ചെറിയ പ്രശ്നങ്ങള്‍ വലിയ സാമ്പത്തിക നഷ്ടത്തിനാണ് വഴി തെളിക്കുക, അവര്‍ പറഞ്ഞു. 

Also Read:  Pathaan Release: വിദേശത്തും ഷാരൂഖ് ഖാന്‍ ക്രേസ്, അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയ ദിവസം തന്നെ  ഹൗസ് ഫുള്‍  

ബോയ്‌കോട്ട് സംസ്കാരത്തിന്‍റെ ഇരയാകാൻ സിനിമകളെ അനുവദിക്കരുതെന്ന് ആശാ പരേഖ് അഭിപ്രായപ്പെട്ടു.  ഇനി ബോളിവുഡിന് ഫ്ലോപ്പ് സിനിമകള്‍ താങ്ങാൻ കഴിയില്ല. സെൻസർ ബോർഡ് ഇതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, വിവാദകരമായ ഭാഗം നീക്കം ചെയ്ത് സിനിമ സുഗമമായി റിലീസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, അവര്‍ പറഞ്ഞു.  

"നമ്മുടെ സിനിമാ വ്യവസായം കൊല്ലപ്പെടുകയാണ്. ആമിറിന്‍റെ  (ലാൽ സിംഗ് ഛദ്ദ ) സിനിമയ്ക്ക് അത് സംഭവിച്ചു. പത്താന്‍റെ കാര്യത്തിൽ അത് സംഭവിക്കാൻ പാടില്ല. നമ്മുടെ വ്യവസായത്തിന് ഒരു വലിയ ഹിറ്റ് ആവശ്യമാണ്. 60 വർഷത്തിലേറെയായി ഞാൻ ഈ സിനിമാ വ്യവസായത്തിന്‍റെ ഭാഗമാണ്. എന്‍റെ കരിയറിൽ ഇത്രയും മോശമായ മാന്ദ്യം ഞാൻ കണ്ടിട്ടില്ല. നമുക്ക് ഹിറ്റുകൾ ഉണ്ടായിരിക്കണം. അത് ഉറപ്പാക്കാൻ സിനിമകളെ ബഹിഷ്‌കരണ സംസ്‌കാരത്തിന്‍റെ  ഇരയാകാന്‍ അനുവദിക്കരുത്," ആശാ പരേഖ് പറഞ്ഞു

1998-2001 കാലഘട്ടത്തിൽ സിബിഎഫ്‌സി (സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ) ചെയർപേഴ്‌സണായിരുന്നു ആശാ പരേഖ്. 

ബേഷാരം രംഗ് എന്ന ഗാന രംഗത്തില്‍ നായികാ ദീപിക പദുകോണ്‍ ധരിച്ച കാവി, പച്ച നിറത്തിലുള്ള ബിക്കിനിയാണ് വിവാദമായത്. ഇതിനെ എതിര്‍ത്ത് നിരവധി  രാഷ്ട്രീയ നേതാക്കളും ഹൈന്ദവ സംഘടനകളും ചിത്രത്തിനെതിരെ  രംഗത്തെത്തി. 
  
അതേസമയം, ചിത്രത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്താന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതായത്, ചിത്രത്തില്‍ നിന്നും ദീപിക പദുകോണിന്‍റെ  നിതംബ ഷോട്ടുകൾ നീക്കം ചെയ്യാനായിരുന്നു നിര്‍ദ്ദേശം.  
   
ഷാരൂഖ് ഖാൻ-ദീപിക പദുകോൺ ചിത്രം പത്താൻ 2022 ജനുവരി 25-ന് റിലീസിനായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC)ഇതിനോടകം അനുമതി നൽകി. YRF-ന്‍റെ സ്പൈ ആക്ഷൻ-ത്രില്ലറിൽ വരുത്തിയ ചില പ്രധാന വെട്ടിച്ചുരുക്കലുകളോടെ CBFC വീണ്ടും  അവലോകനം നടത്തിയാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. 

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ, ജോൺ എബ്രഹാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.   
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News