Sanjay Raut: "മാന്ത്രികനെന്ന് തോന്നിക്കാണും"; മോദിയെ കാൽ തൊട്ട് വന്ദിച്ച മറാപ്പെയെ പരിഹസിച്ച് സഞ്ജയ് റാവുത്ത്

Sanjay Raut about Narendra Modi: പാപുവ ന്യൂ ഗിനിയുടെ പ്രധാനമന്ത്രി ജെംയിസ് മറാപ്പെ എയര്‍പോര്‍ട്ടിലെത്തിയ മോദിയുടെ കാല്‍തൊട്ടു വന്ദിച്ചായിരുന്നു സ്വീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 22, 2023, 05:41 PM IST
  • പ്രായത്തിൽ മുതിർന്നയാളായതിനാൽ മോദിയെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിന്റെ കാല്‍ തൊട്ടുതന്നെ എല്ലാവരും വന്ദിക്കുന്നതിൽ തെറ്റില്ല.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി പാപുവ ന്യൂഗിനി സന്ദര്‍ശിച്ചത് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ്.
Sanjay Raut: "മാന്ത്രികനെന്ന് തോന്നിക്കാണും"; മോദിയെ കാൽ തൊട്ട് വന്ദിച്ച മറാപ്പെയെ പരിഹസിച്ച് സഞ്ജയ് റാവുത്ത്

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വന്ദിച്ച പാപുവ ന്യൂഗിനി പ്രധാനമന്ത്രി ജെയിംസ് മറാപ്പെയെ പരിഹസിച്ച് ശിവസേനയുടെ ഉദ്ധവ് വിഭാഗം എംപിയായ സഞ്ജയ് റാവുത്ത്. ഇന്ത്യയില്‍ നിന്ന് ഏതോ മാന്ത്രികന്‍ മാജിക് പഠിപ്പിക്കാനായി എത്തിയതാകുമെന്ന് കരുതിയാണ് അവർ ആ രീതിയിൽ സ്വാ​ഗതം ചെയ്തതെന്നാണ് അദ്ദേഹം പരിഹസിച്ചത്.    

ബി.ജെ.പി പാപുവ ന്യൂ ഗിനിയയുടെ ചരിത്രത്തെക്കുറിച്ച് അറിയണമെന്നും  ദുര്‍മന്ത്രവാദത്തിൽ വലിയ പാരമ്പര്യമുള്ള രാജ്യമാണിത്. അതുകൊണ്ട് തന്നെ മോദിയെ കണ്ടപ്പോൾ ഇന്ത്യയിൽ നിന്നും ഏതോ വലിയ മാന്ത്രികൻ വന്നെന്നു കരുതി കാണും. അദ്ദേഹം പറഞ്ഞു. 
പ്രായത്തിൽ മുതിർന്നയാളായതിനാൽ മോദിയെ ബഹുമാനിക്കണമെന്നും അദ്ദേഹത്തിന്റെ കാല്‍ തൊട്ടുതന്നെ എല്ലാവരും വന്ദിക്കുന്നതിൽ തെറ്റില്ല എന്നാൽ ബിജെപി അതിന് അനാവശ്യ പ്രചാരണം നൽകുകയാണെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു. 

ALSO READ: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താല്‍ കനത്ത പിഴ...!!

നെഹ്‌റുവിനേയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും ഇന്ദിരാഗാന്ധിയേയും പോലെയുള്ള നേതാക്കള്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇത്തരത്തിൽ അവരുടെയും കാല്‍തൊട്ടു വന്ദിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാപുവ ന്യൂഗിനി സന്ദര്‍ശിച്ചത് ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ്. എയര്‍പോര്‍ട്ടിലെത്തിയ മോദിയുടെ കാല്‍തൊട്ടു വന്ദിച്ചായിരുന്നു പാപുവ ന്യൂ ഗിനിയുടെ പ്രധാനമന്ത്രി ജെംയിസ് മറാപ്പെ സ്വീകരിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനു പുറകേയാണ് സഞ്ജയ് പ്രതികരണവുമായി എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News