Rules Changes From 1st April: ഏപ്രില്‍ 1, പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കമാവുകയാണ്. ഏപ്രിൽ ഒന്നാം തീയതി മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. സമ്പന്നരേയും സാധാരണക്കാരേയും ഒരേപോലെ ബാധിക്കുന്ന ഈ മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും എണ്ണ കാര്യത്തില്‍ തര്‍ക്കമില്ല.
രാജ്യത്ത് ഇന്ന് മുതല്‍ നിരവധി മാറ്റങ്ങളാണ് നിലവില്‍ വരുന്നത്. ബാങ്കിംഗ്, നികുതി, ഇൻഷുറൻസ്, പാചക വാതകം, റോഡ് ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം വരും. അതില്‍ 2022ലെ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച ചില മാറ്റങ്ങളും ഉള്‍പ്പെടും.
** ടോള്‍ ടാക്സ് വര്‍ദ്ധിക്കും
ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് പുതിയ ടോള്‍ ടാക്സ് നിരക്ക് നിലവില്‍ വരും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. NHAI (National Highways Authority of India) അറിയിപ്പ് അനുസരിച്ച് ടോൾ ടാക്സ് 10 രൂപ മുതല്‍ 65 രൂപ വരെയാണ് ഉയര്‍ത്തിയത്. ചെറുവാഹനങ്ങൾക്ക് 10 രൂപയും വാണിജ്യ വാഹനങ്ങൾക്ക് 65 രൂപയുമാണ് വകുപ്പ് വര്‍ദ്ധിപ്പിച്ചത്. അതായത് ഏപ്രില്‍ 1 മുതല്‍ ഈ വര്‍ദ്ധന നിലവില്‍ വരും.
Also Read : Toll Tax Hike: ഇന്ധനവില വര്‍ദ്ധനയ്ക്കിടെ ഇനി ടോൾ ടാക്‌സിന്‍റെ ഊഴം, ഏപ്രിൽ 1 മുതൽ റോഡ് യാത്രയ്ക്കും ചിലവേറും
** മരുന്നുകള്‍ക്ക് വില്‍ വര്‍ദ്ധിക്കും
ഏപ്രിൽ 1 മുതൽ, ചില അവശ്യ മരുന്നുകൾക്ക് വില കൂടും. വേദനസംഹാരികൾ, ആൻറിബയോട്ടിക്കുകൾ, ഫിനോബാർബിറ്റോൺ, ഫിനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ലോക്‌സാസിന്‍ തുടങ്ങി ഒട്ടനവധി മരുന്നുകളുടെ വില കൂടും. ഈ മരുന്നുകളുടെ വില 10% വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
** ക്രിപ്‌റ്റോ അസറ്റ് ടാക്‌സ് സംവിധാനം നടപ്പില്‍ വരും
ഇന്ത്യയിൽ ക്രിപ്‌റ്റോ അസറ്റ് ടാക്‌സ് സംവിധാനം ഈ സാമ്പത്തിക വര്‍ഷം മുതല്‍ ക്രമേണ നടപ്പിലാക്കും. 30% നികുതി വ്യവസ്ഥകൾ സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരും, അതേസമയം 1% TDS മായി ബന്ധപ്പെട്ട വ്യവസ്ഥകൾ 2022 ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വരിക. 2022-23 വര്‍ഷത്തിലെ ബജറ്റ് ക്രിപ്‌റ്റോ ആസ്തികൾക്ക് ആദായനികുതി ചുമത്തുന്നത് സംബന്ധിച്ച് വ്യക്തത കൊണ്ടുവന്നു.
** ആദായനികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താം
ആദായനികുതി റിട്ടേണിൽ (ITR) വരുത്തിയ പിശകുകളോ തെറ്റുകളോ തിരുത്താന്‍ ഇനി മുതല്‍ അവസരം ലഭിക്കും.
** കോവിഡ് ചികിത്സയ്ക്ക് ഫണ്ട് സ്വീകരിച്ച വ്യക്തികൾക്ക് നികുതി ഇളവ്
2021 ജൂണിലെ പത്രക്കുറിപ്പ് പ്രകാരം, കോവിഡ് ചികിത്സയ്ക്കായി ഫണ്ട് സ്വീകരിച്ച വ്യക്തികൾക്ക് നികുതി ഇളവ് ലഭിക്കും. അതുപോലെ, കോവിഡ് ബാധിച്ച് ഒരാളുടെ മരണത്തിന് 1,000 രൂപ വരെ ഇളവ് ലഭിക്കും.
** ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പ്രതിമാസ ബാലൻസ് പരിധി ഉയര്‍ത്തി
ആക്‌സിസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിന്‍റെ ശരാശരി പ്രതിമാസ ബാലൻസ് പരിധി 10,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തി. ബാങ്കിന്‍റെ ഈ നിയമം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. മുന്‍പ് ശരാശരി 10,000 രൂപ ബാലൻസ് ഉള്ള സ്കീമുകൾക്ക് മാത്രമേ ഈ മാറ്റം ബാധകമാകൂ.
Also Read: Viral Video: നിയമസഭയില്‍ ബഹളം വച്ച അംഗങ്ങളെ തൂക്കിയെടുത്ത് വെളിയിലാക്കുന്ന സുരക്ഷാ ജീവനക്കാര്‍...!!
** ആദ്യമായി വീട് വാങ്ങുന്നവർക്ക് Home Loan പലിശയില്‍ 1.5 ലക്ഷം രൂപ വരെ അധിക നികുതിയിളവ് ലഭിക്കും
ആദ്യമായി വീട് വാങ്ങുന്നവർക്ക് ഭവനവായ്പയുടെ പലിശ അടയ്ക്കുമ്പോൾ 1.5 ലക്ഷം രൂപ വരെ അധിക നികുതിയിളവിന്‍റെ ആനുകൂല്യം ലഭിക്കും.
** LPG സിലിണ്ടര്‍ വില വര്‍ദ്ധിച്ചു
സർക്കാർ എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വില അവലോകനം ചെയ്യും. അതനുസരിച്ച് വാണിജ്യ സിലിണ്ടറുകളുടെ വില 250 രൂപയാണ് വര്‍ദ്ധി പ്പിച്ചിരിയ്ക്കുന്നത്. ഈ വര്‍ദ്ധന ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.
** വാഹനങ്ങള്‍ക്ക് വില കൂടും
പല കമ്പനികളുടെയും വാഹനങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ വില കൂടും. ഏപ്രിൽ ഒന്നു മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2 മുതൽ 2.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഇതിന് പുറമെ മെഴ്‌സിഡസ് ബെൻസ്, ടൊയോട്ട, ബിഎംഡബ്ല്യു എന്നിവയുടെ കാറുകളും വിലകൂടും.
** CNG, PNG വില കുറയും
മഹാരാഷ്ട്രയിൽ സിഎൻജിക്കും പിഎൻജിക്കും ഇന്ന് മുതൽ വില കുറയും. സിഎൻജിയുടെയും പിഎൻജിയുടെയും VAT കുറയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. വില കുറച്ചതോടെ ഇന്നു മുതൽ സിഎൻജി കിലോഗ്രാമിന് ആറു രൂപയും പൈപ്പ് വഴി വീടുകളിൽ എത്തുന്ന പാചക വാതകം (പിഎൻജി) ക്യുബിക് മീറ്ററിന് 3.50 രൂപയും കുറയും.
ഇത്തവണത്തെ ബജറ്റ് അനുസരിച്ച് ചില കാര്യങ്ങൾക്ക് ഇന്ന് മുതൽ വില കൂടുകയും ചിലതിന് വില കുറയുകയും ചെയ്യാം. തുകൽ, തുണി, കാർഷികോൽപ്പന്നങ്ങൾ, പാക്കേജിംഗ് ബോക്സുകൾ, മൊബൈൽ ഫോൺ ചാർജറുകൾ, ക്യാമറ ലെൻസുകൾ എന്നിവയുൾപ്പെടെയുള്ളവയുടെ തീരുവ കുറയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ വിദേശ കുടകൾ, ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുടെ പാർട്‌സ് തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുടെ നികുതി വര്‍ദ്ധിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.