സൂറത്ത് : മോദി വിഭാഗത്തെ അപകീർത്തിപ്പെടുത്തിയെന്ന രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവിന് ജാമ്യം നീട്ടി നൽകി. കേസിൽ വയനാട് മുൻ എംപിയായിരുന്ന രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി രണ്ട് വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സെക്ഷൻസ് കോടതിയിൽ നൽകിയ അപ്പീലിലാണ് കോൺഗ്രസ് നേതാവിന് ജാമ്യം അനുവദിച്ചത്.
മോദി എന്ന പേരുള്ളവർ എല്ലാവരും കള്ളന്മാരാണെന്ന് രാഹുൽ ഗാന്ധിയുടെ 2019 ലെ പരാമർശത്തിനെതിരെ ബിജെപി നേതാവ് പുർണേഷ് മോദിയാണ് കേസ് നൽകിയത്. തുടർന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി കോൺഗ്രസ് നേതാവിനെതിരെ രണ്ട് വർഷം ശിക്ഷ വിധിക്കുകയായിരുന്നു. വിധിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഏപ്രിൽ 13ന് കോടതി പരിഗണിക്കും.
സഹോദരി പ്രിയങ്ക ഗാന്ധി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് വയനാട് മുൻ എംപി സൂറത്ത് സെക്ഷൻസ് കോടതിയിൽ ഹാജരായത്. ഏപ്രിൽ 13നാണ് കോടതി അപ്പീൽ പരിഗണിക്കുക. അടുത്ത ഹിയറിങ്ങിന് രാഹുൽ ഗാന്ധി നേരിട്ട് ഹജരാകേണ്ടയെന്ന് കോടതി വ്യക്തമാക്കി.
അതേസമയം കീഴ്കോടതി വിധി സെക്ഷൻസ് കോടതി അംഗീകരിച്ചാൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത നിലനിൽക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എട്ട് വർഷത്തേക്ക് വിലക്ക് നേരിടേണ്ടി വന്നേക്കും. കിഴ്കോടതി വിധിയിൽ പാർലമെന്റ് വയനാട് മുൻ എംപിയുടെ ലോക്സഭ അംഗത്വമില്ലാതാക്കിയിരുന്നു. തുടർന്ന് സർക്കാരിന്റെ വസതി ഒഴിയാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
രാജ്യം വിട്ട ലളിത് മോദി, നിരീവ് മോദി എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചേർത്താണ് മോദിയെന്ന് പേരുള്ളവർ കള്ളന്മാരാണെന്ന് രാഹുൽ ഗാന്ധി പരാമർശമിക്കുന്നത്. 2019ൽ ഗുജറാത്തിൽ വെച്ച് നടത്തിയ കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി നേതാവ് പരാതി നൽകുന്നത്. കേസിൽ രാഹുൽ ഗാന്ധി കുറ്റക്കരാനാണ് കണ്ടെത്തിയ രണ്ട് വർഷം ജയിൽ ശിക്ഷ വിധിച്ചു. വിധിക്കെതിരെ മേൽകോടതിയെ സമീപിക്കാൻ 30 ദിവസത്തെ സാവകാശം കോടതി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...