Rahul Gandhi: വീടൊഴിയൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

Rahul Gandhi's Security: 2019 ൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നൽകിയിരുന്ന എസ്പിജി പരിരക്ഷ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സർക്കാർ പിൻവലിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 12:18 PM IST
  • രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് അവലോകനം ചെയ്യും
  • ഈ നീക്കം രാഹുൽ ഗാന്ധി വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ്
Rahul Gandhi: വീടൊഴിയൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

ന്യൂഡൽഹി: ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) അവലോകനം ചെയ്യും.  ഈ നീക്കം രാഹുൽ ഗാന്ധി വസതി മാറുന്ന സാഹചര്യം കണക്കിലെടുത്താണ്. എംപിയെന്ന നിലയിൽ രാഹുൽ ഗാന്ധി താമസിക്കുന്ന തുഗ്ലക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ഇന്നലെ നിർദേശം നൽകിയിരുന്നു. 

Also Read: Rahul Gandhi : അ'യോഗ്യനായ എംപി'; ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

സിആർപിഎഫിന്റെ എഎസ്എൽ  അതായത് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിന് ഇപ്പോഴുള്ളത്. ഭീഷണിയെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം തീരുമാനിക്കുന്നത്.  ഇതേ സുരക്ഷ തന്നെ രാഹുൽ ഗാന്ധിയ്ക്ക് തുടർന്നും ലഭിക്കുമെന്നാണ് റിപ്പോർട്ട്.  രാഹുൽ ഗാന്ധിയുടെ സുരക്ഷാ കവചം സർക്കാർ കുറയ്ക്കാൻ സാധ്യതയില്ല. എന്നാൽ അദ്ദേഹം മാറുന്ന സ്ഥലത്തിന്റെ സുരക്ഷ ഏറ്റെടുക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്.  സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിനു ശേഷമുള്ള രണ്ടാമത്തെ ഉയർന്ന തലത്തിലുള്ള സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ് അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ. ഇതിൽ എൻഎസ്ജി കമാൻഡോകൾ ഉൾപ്പെടെ 50 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടും. 2019 ൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിക്കും മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നൽകിയിരുന്ന എസ്പിജി പരിരക്ഷ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സർക്കാർ പിൻവലിച്ചിരുന്നു. 

Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടവും പുരോഗതിയും!

പ്രിയങ്ക ഗാന്ധി എംപിയല്ലെങ്കിലും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്. ഭാരത് ജോഡോ യാത്രയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 2020 മുതൽ 113 തവണ രാഹുൽ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചുവെന്ന് സിആർപിഎഫ് വ്യക്തമാക്കുന്നു. അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാന്ധിയെ എം​പി സ്ഥാ​ന​ത്തു​നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യ​ത്. എ​ങ്ങ​നെ​യാ​ണ് എ​ല്ലാം ക​ള്ള​ന്‍​മാ​ര്‍​ക്കും മോ​ദി​യെ​ന്ന പേ​ര് ല​ഭി​ക്കു​ക​യെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് രാ​ഹു​ലി​ന് സൂറത്തിലെ സിജെഎം കോടതി ര​ണ്ട് വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ വിധിച്ചത്.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News