Lakshadweep: ലക്ഷദ്വീപിൽ കരിദിനം ആചരിക്കുന്നു; പ്രതിഷേധം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കുന്നതിനിടെ; വീടുകളിലെ കരിങ്കൊടികൾ നീക്കാൻ ശ്രമിച്ച് പൊലീസ്

വീടുകളിൽ കരിങ്കൊടി സ്ഥാപിച്ചും കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കുകളും ധരിച്ചാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 12:40 PM IST
  • കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികളാണ് സേവ് ലക്ഷദ്വീപ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്
  • വിവാദ ഭരണപരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്
  • വീടുകളിലെ കറുത്ത കൊടി നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു
  • കറുത്ത കൊടികൾ സ്ഥാപിച്ച വീടുകളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്
Lakshadweep: ലക്ഷദ്വീപിൽ കരിദിനം ആചരിക്കുന്നു; പ്രതിഷേധം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപ് സന്ദർശിക്കുന്നതിനിടെ; വീടുകളിലെ കരിങ്കൊടികൾ നീക്കാൻ ശ്രമിച്ച് പൊലീസ്

കവരത്തി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ (Lakshadweep administrator) പ്രതിഷേധം ശക്തം. വീടുകളിൽ കരിങ്കൊടി സ്ഥാപിച്ചും കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കുകളും ധരിച്ചാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. അതേസമയം, വീടുകളിലെ കറുത്ത കൊടി നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കറുത്ത കൊടികൾ (Black flags) സ്ഥാപിച്ച വീടുകളുടെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികളാണ് സേവ് ലക്ഷദ്വീപ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാദ ഭരണപരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.

ALSO READ: Lakshadweep അഡ്മിനിസ്ട്രേഷൻ വിവാദ നടപടികൾ തുടരുന്നു; ടൂറിസം നടത്തിപ്പിന്റെ അവകാശം പൂർണമായി കോർപ്പറേറ്റുകൾക്ക് നൽകാൻ നീക്കം

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപ് സന്ദർശനത്തിന് എത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചി വഴിയുള്ള യാത്ര മാറ്റി ദ്വീപിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ. ലക്ഷദ്വീപ് (Lakshadweep) അഡ്മിനിസ്ട്രേറ്റർ കൊച്ചിയിൽ ഇറങ്ങാതെ ഒളിച്ചോടിയെന്ന് ടിഎൻ പ്രതാപൻ എംപി പരിഹസിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളിൽ സുരക്ഷ (Security) ശക്തമാക്കിയിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്ററെ ബഹിഷ്കരിച്ച് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം എന്നാണ് പ്രക്ഷാഭക്കാർ വ്യക്തമാക്കിയത്. അതേസമയം, ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയ്ന് പിന്നിൽ കേരളമാണെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ആരോപിച്ചു. ദ്വീപ് വികസനത്തെ എതിർക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നിൽ. കഴിഞ്ഞ 73 വർഷമായി ദ്വീപിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് പട്ടേൽ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News