കവരത്തി: ലക്ഷദ്വീപിൽ പുതിയ പരിഷ്കാരങ്ങളില്‍ പ്രതിഷേധം കനത്ത് നിൽക്കുന്നതിനിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് സൂചന.
അദ്ദേഹം ലക്ഷദ്വീപിൽ (Lakshadweep) എത്തിയാൽ അവിടത്തെ ബിജെപി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
Also Read:
വിവാദ പരിഷ്കാരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിൽ ഭരണകൂടത്തെ പിന്തുണച്ച് രംഗത്തെത്തിയ കളക്ടര്‍ അസ്കർ അലിക്കെതിരെ പ്രതിഷേധം നടത്തിയ നിരവധി പേര്‍ കില്‍ത്താന്‍ ദ്വീപില്‍ (Lakshadweep) അറസ്റ്റിലായിട്ടുണ്ട്.
ദ്വീപിന്‍റെ വികസനത്തിനായുള്ള നടപടികളാണ് നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.
കൂടാതെ ഇന്നുമുതൽ ലക്ഷദ്വീപില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരും. സന്ദര്‍ശകപാസില്‍ ലക്ഷദ്വീപിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...