542 ലോക്സഭ സീറ്റിൽ 300ലധികം സീറ്റുകള്‍ നേടി, ഹിന്ദി ഹൃദയഭൂമി തൂത്തുവാരിയാണ് എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക് കടക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തോട് അനുബന്ധിച്ചുള്ള ട്രോളുകളും, വിമര്‍ശനങ്ങളും, വിവാദങ്ങളും, ചര്‍ച്ചകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്.
പ്രഗ്യ സിംഗിന്‍റെ വിജയ൦ ട്രോളിയാണ് അധികവും ട്രോളുകള്‍ പുറത്തു വന്നിരിക്കുന്നത്. 'കങ്കണ റണാവതിനെ നായികയാക്കി പ്രഗ്യാ സിംഗിന്‍റെ ജീവചരിത്രത്തിനായി കാത്തിരിക്കുന്നു' -ഇതിനിടെ ചര്‍ച്ചയായ ഒരു ട്രോള്‍.
Can't wait for the eventual Pragya Thakur biopic starring Kangana Ranaut
— A Song Of Rice And Thayir (@nah_im_abdulla) May 23, 2019
A Song Of Rice And Thayir എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന ഈ ട്രോളാണ് സമൂഹ മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചിരിക്കുന്നത്.
ഗ്യാസ് ദുരന്തത്തിന് ശേഷം ഭോപ്പാല്‍ നേരിടുന്ന മറ്റൊരു ദുരന്തമാണ് പ്രഗ്യാ എന്നാണ് മറ്റൊരു പോസ്റ്റ്.
The worst thing to happen to Bhopal after the gas tragedy. #ElectionResults2019 pic.twitter.com/LFXDamfhWo
— (@sohamrk_) May 23, 2019
എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നല്‍കാത്ത കേരളവും തമിഴ്നാടുമാണ് ഇന്ത്യയിലെ സ്വതന്ത്രമായ സംസ്ഥാനങ്ങളെന്നും ട്രോളന്മാര്‍ വിലയിരുത്തുന്നു.
mood pic.twitter.com/eJZlIAJDw5
— Arshad Wahid (@vettichennaiguy) May 23, 2019
Rahul Gandhi’s reaction on #2019ElectionResults pic.twitter.com/s6HDbg8MJg
— Pakchikpak Raja Babu (@HaramiParindey) May 23, 2019
Mallu and Tamil voters like pic.twitter.com/2bGzry5MRS
— aby (@abytharakan) May 23, 2019
തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ഭാവവും ട്രോളുകളില്‍ പ്രധാനമാണ്. രാജ്യം മാറാനുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ട വിധമെങ്ങനെയെന്ന് ചോദിക്കുന്ന യുവാവാണ് ട്രോളുകളിലെ അടുത്ത പ്രധാനി.
മോദിയെ പിന്തുണച്ച് രംഗത്തെത്തിയ അക്ഷയ് കുമാറിനെ ട്രോളിയായിരുന്നു മറ്റൊരു പോസ്റ്റ്.