NIA: ആക്രമണം നടത്താൻ പദ്ധതിയിട്ടു; ഐഎസ് ബന്ധമുള്ള 3 പേർ പിടിയിൽ, 13 ഇടത്ത് റെയ്ഡ്

 3 IS-related persons arrested: പതിമൂന്ന് ഇടങ്ങളിൽ ഇതിന്റെ ഭാ​ഗമായി  റെയ്ഡ് നടത്തിയെന്നും ഏജൻസി.

Written by - Zee Malayalam News Desk | Last Updated : May 27, 2023, 07:35 PM IST
  • കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇതിന്റെ ഭാ​ഗമായി പതിമൂന്ന് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നും ഏജൻസി വ്യക്തമാക്കി.
  • ജബൽപൂരിലെ 13 സ്ഥലങ്ങളിൽ എൻ ഐ എ നടത്തിയ രാത്രികാല റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
NIA: ആക്രമണം നടത്താൻ പദ്ധതിയിട്ടു; ഐഎസ് ബന്ധമുള്ള 3 പേർ പിടിയിൽ, 13 ഇടത്ത് റെയ്ഡ്

ഭോപ്പാൽ: ഐഎസ് ബന്ധമുള്ള 3 പേരെ പിടികൂടിയെന്ന് ദേശീയ അന്വേഷണ ഏജൻസി. ഇവർ രാജ്യത്തിന്റെ പല ഭാ​ഗങ്ങളായി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ സ്ഥിതീകരിച്ചു. മധ്യ പ്രദേശിൽ നിന്നാണ് ഇവരെ പിടികൂടിയത്. സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇതിന്റെ ഭാ​ഗമായി പതിമൂന്ന് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നും ഏജൻസി വ്യക്തമാക്കി.  മധ്യപ്രദേശ് പൊലീസിന്റെ ഭീകരവിരുദ്ധ സേനയും (എ ടി എസ്) സംയുക്ത ഓപ്പറേഷനിൽ പങ്കാളികളായെന്ന് കൂട്ടിച്ചേർത്തു.  ജബൽപൂരിലെ 13 സ്ഥലങ്ങളിൽ എൻ ഐ എ നടത്തിയ രാത്രികാല റെയ്ഡിലാണ്  മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. 

ALSO READ: ബാർബിയാകാൻ മോഹം; 82 ലക്ഷം ചിലവാക്കി യുവതി, ഒടുവിൽ...

പിടിയിലായ സയ്യിദ് മമ്മൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരെ ഭോപ്പാലിലെ എൻ ഐ എ പ്രത്യേക കോടതിയിൽ ഹാജരാക്കും. മൂർച്ചയേറിയ ആയുധങ്ങൾ, വെടിക്കോപ്പുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും ഇവർക്കൊപ്പം പിടിച്ചെടുത്തുണ്ട്. 

ഇന്ത്യയിൽ ഐഎസിനു വേണ്ടി ഭീകരപ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിച്ചത്. മൂന്ന് പ്രതികളും ഫണ്ട് ശേഖരണം, ഐ എസിന്‍റെ ആശയം പ്രചരിപ്പിക്കൽ, യുവാക്കളെ പ്രചോദിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നതായും അന്വേഷണ ഏജൻസി കണ്ടെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News