Aadhaar: 18 വയസ്സിന് മുകളിലുള്ളവർ ആധാറിന് അപേക്ഷിക്കുമ്പോള്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍

Aadhaar verification: 180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവിധമായിരിക്കും ക്രമീകരണം.

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 08:05 PM IST
  • അതാത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കുക.
  • അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കും.
  • 180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവിധമായിരിക്കും ക്രമീകരണം.
Aadhaar: 18 വയസ്സിന് മുകളിലുള്ളവർ ആധാറിന് അപേക്ഷിക്കുമ്പോള്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസ്സിന് മുകളിലുള്ളവര്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ടിന് സമാനമായ ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് അതാത് സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടപ്പാക്കുക.

സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാരും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരുമായിരിക്കും ഫിസിക്കല്‍ വെരിഫിക്കേഷന് നേതൃത്വം നല്‍കുക. ജില്ലാ തലത്തിലും സബ് ഡിവിഷണല്‍ തലത്തിലുമാണ് ഇവരെ നിയോഗിക്കുക. 18 വയസ്സിന് മുകളിലുള്ളവരില്‍ ആദ്യമായി ആധാറിന് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട ആധാര്‍ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. 

ALSO READ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ പത്താം ക്ലാസ് പാസായവർക്ക് ജോലി, അപേക്ഷിക്കേണ്ട വിധം

സര്‍വീസ് പോര്‍ട്ടല്‍ വഴിയുള്ള വെരിഫിക്കേഷന്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് ഇത്തരം അപേക്ഷകളിലെ വിവരങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കും. സര്‍വീസ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന മുഴുവന്‍ വെരിഫിക്കേഷന്‍ റിക്വസ്റ്റുകള്‍ക്കും മേല്‍നോട്ടം വഹിക്കുക സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ ആയിരിക്കും. 180 ദിവസത്തിനകം ആധാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നവിധമായിരിക്കും ക്രമീകരണം ഒരുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News