New Delhi: പെഗസസ് (Pegasus) ഫോൺ ചോർത്തലിൽ (Phone Tapping) സുപ്രീംകോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ബിനോയ് വിശ്വം എംപി (Binoy Viswom MP). അന്വേഷണത്തെ കേന്ദ്രസർക്കാർ (Central Government) ഭയപ്പെടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കേസിൽ അന്വേഷണത്തിന് വിദഗ്ധ സമിതിയെ സുപ്രീം കോടതി (Supreme Court) നിയോഗിക്കുകയായിരുന്നു.
പെഗസസ് വിഷയത്തിൽ പാർലമെന്റ് സ്തംഭിച്ചത് കേന്ദ്രം അതുമായി ബന്ധപ്പെട്ട ചർച്ചകളെ ഒഴിവാക്കിവിട്ടതിന് ഉദാഹരണമാണ്. കോടതി വിധി വന്നിട്ടും സർക്കാർ നിലപാടിൽ മാറ്റമില്ല. വിഷയത്തിന് പിന്നിലെ സത്യം അരിയാനുള്ള അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാന്‍ പറ്റില്ലെന്നാണ് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാകുന്നത്. കോടതി നിയോഗിച്ച വിദഗ്ധ സമിതി ആവശ്യപ്പെട്ടാല്‍ പോലും ഒരു പക്ഷേ രേഖകള്‍ സമര്‍പ്പിക്കാതെ മുടന്തന്‍ ന്യായങ്ങള്‍ പറയാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Also Read: Pegasus Spyware Case : പെഗാസസ് സ്പൈവെയർ കേസിൽ സുപ്രീം കോടതി അന്വേഷണത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ചു
അതേസമയം കേന്ദ്രസര്‍ക്കാരിന് സുതാര്യമായ നിലപാടാണ് പെഗസസ് വിഷയത്തില്‍ ഉള്ളതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. അന്വേഷണം നടന്ന് സത്യം പുറത്തുവരട്ടെ. പരാതി ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ഫോണുകള്‍ വിദഗ്ധ സമിതിക്ക് കൈമാറി അന്വേഷണത്തോട് സഹകരിക്കട്ടെയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അഡ്വ. ആല്‍ജോ കെ ജോസഫും പ്രതികരിച്ചു.
കേസിൽ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്നംഗ വിദഗ്ധ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷിക്കുന്ന സമിതിയുടെ മേൽനോട്ടം വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ വഹിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സികിലെ പ്രൊ.ഡോ നവീന്‍കുമാര്‍ ചൗധരി(ഗുജറാത്തിലെ ഗാന്ധി നഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്സിറ്റിയിലെ ഡീന്‍), ഡോ.പി പ്രഭാകരന്‍ (പ്രൊഫസര്‍, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം), ഡോ.അശ്വിന്‍ അനില്‍ ഗുമസ്തെ (അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരടങ്ങിയതാണ് സമിതി.
Also Read: Pegasus Spyware Case : പെഗാസസ് കേസിൽ സുപ്രീം കോടതി വിധി ഇന്നുണ്ടാകാൻ സാധ്യത
സർക്കാർ (Government) കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി (Court) വളരെ കുറച്ച് വിവരങ്ങൾ മാത്രമേ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചുള്ളൂവെന്നും വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...