പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിൻറെ വിൻഡോ തകർക്കാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു.പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) പെഷവാർ-ദുബായ് പികെ-283 വിമാനത്തിലാണ് സംഭവം.ഇയാൾ പെട്ടെന്ന് സീറ്റുകൾ കുത്തിത്തുറക്കുകയും വിമാനത്തിന്റെ ജനൽ ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്
വിമാനത്തിൽ നമസ്‌കരിക്കുന്നതിൽ നിന്ന് ആളുകൾ തടഞ്ഞതിനെ തുടർന്ന് യാത്രക്കാരൻ വിമാനത്തിനുള്ളിൽ ബഹളം വെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാന ജീവനക്കാർ ആളെ ശാന്തമാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.വിമാനം ദുബായിൽ ലാൻഡ് ചെയ്തപ്പോൾ, യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്ത ശേഷം വിമാനം പാകിസ്ഥാനിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
A passenger created extreme chaos on a #PIA flight for not letting him offer Namaz #Pakistan pic.twitter.com/JqpjEUA7YA
— Zee News English (@ZeeNewsEnglish) September 19, 2022
യോഗി ആദിത്യനാഥിന്‍റെ പേരില്‍ ക്ഷേത്രം പണിത് ആരാധകന്‍..!!
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേരില്‍ ക്ഷേത്രം പണിത് ആരാധകന്‍. 'യോഗി മന്ദിർ' എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. യോഗി മന്ദിർ എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രത്തില്‍ കാവി വസ്ത്രം ധരിച്ച് അമ്പും വില്ലും കൈയിലേന്തിയ യോഗിയുടെ വിഗ്രഹമാണ് സ്ഥാപിച്ചിരിയ്ക്കുന്നത്. യോഗിയുടെ വലിപ്പമേറിയ വിഗ്രഹം സ്ഥാപിച്ചിരിയ്ക്കുന്ന ക്ഷേത്രത്തില്‍ ദിവസവും രണ്ടു തവണ പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...