Omicron ആശങ്ക: ജയ്പൂരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ്, 4 പേർ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നും

Omicron Concern: രാജസ്ഥാനിലെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോൺ ബാധിച്ചതായി സംശയം.   

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 08:16 AM IST
  • ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ്
  • 4 പേർ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നും
  • നാല് പേരെയും വിദഗ്ധ പരിശോധനകൾക്കായി രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
Omicron ആശങ്ക: ജയ്പൂരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് കോവിഡ്, 4 പേർ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നും

ജയ്പൂർ: Omicron Concern: രാജസ്ഥാനിലെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് ഒമിക്രോൺ (Omicron) ബാധിച്ചതായി സംശയം. ഇതിൽ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. 

ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന നാല് പേരെയും വിദഗ്ധ പരിശോധനകൾക്കായി രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: Omicron: രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി
 
ജനിതക പരിശോധന നടത്താനായി ഈ ഒൻപത് പേരുടേയും സ്രവ സാമ്പിളുകളും എടുത്തിട്ടുണ്ട്. ഈ കുടുംബത്തിലെ ആകെയുള്ള 14 പേരിൽ ഒൻപത് പേരുടെ ഫലമാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇതിൽ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരൊഴികെ എല്ലാവരും വീടുകളിൽ തന്നെയാണ് ചികിത്സയിലുള്ളത്. 

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം 213 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത് ഇതിൽ 114 പേരും ജയ്പൂരിൽ നിന്നുള്ളവരാണ്. 

Also Read: Fenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം

രാജ്യത്ത് വിദേശത്ത് നിന്നെത്തിയ 30 ഓളം പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.  മാത്രമല്ല പരിശോധനയും, നിരീക്ഷണവും, നിയന്ത്രണങ്ങളും കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News