ഭുബനേശ്വർ : ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 233 ആയി. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റ് ചികിത്സിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു കയറിയാണ് അപകടം സംഭവിക്കുന്നത്. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ഇന്നലെ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.
ഇന്നലെ വൈകിട്ട് 3.30നാണ് കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽ നിന്നും ചൈന്നയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ച് മൂന്നാം സ്റ്റേഷൻ ലക്ഷ്യമാക്കി എക്സ്പ്രസ് ട്രെയിൻ കുതിച്ചപ്പോഴാണ് പാളം തെറ്റുന്നത്. 12 കോച്ചുകൾ പാളം തെറ്റി. ഈ സമയം ബെംഗളൂരുവിൽ നിന്നുള്ള യശ്വന്ത്പൂര്‍-ഹൗറ സൂപ്പർഫാസ്റ്റ് എക്പ്രസ് പാളം തെറ്റി കിടന്ന ട്രെയിലേക്ക് വന്ന് ഇടിച്ചു കയറിയാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്. ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടവരിൽ ഏറെ പേരുമെന്നാണ് റെയിൽവെ അറിയിക്കുന്നത്. ഇവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയിൽവെ.
ALSO READ : Odisha Train Accident : ഒഡീഷയിൽ കോറോമണ്ഡൽ എക്സ്പ്രസ് ട്രെയിൻ അപകടത്തിൽ പെട്ടു; എട്ട് കോച്ചുകൾ പാളം തെറ്റി
#WATCH | Morning visuals from the spot where the horrific train accident took place in Odisha's Balasore district, killing 207 people and injuring 900 pic.twitter.com/yhTAENTNzJ
— ANI (@ANI) June 3, 2023
#WATCH | Latest visuals from the site of the deadly train accident in Odisha's Balasore. Rescue operations underway
The current death toll stands at 233 pic.twitter.com/H1aMrr3zxR
— ANI (@ANI) June 3, 2023
#WATCH | Odisha: Latest visuals from the site where the deadly Balashore train mishap took place pic.twitter.com/hMbe5BkTeD
— ANI (@ANI) June 3, 2023
ഭൂബനേശ്വർ, കൊൽക്കത്തയിൽ എന്നിവടങ്ങളിൽ നിന്നുള്ള രക്ഷദൗത്യ സംഘം ബാഹനാഗ സ്റ്റേഷൻ കേന്ദ്രീകരിച്ച് രക്ഷപ്രവർത്തനം തുടരുകയാണ്. ഒപ്പം ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും സംസ്ഥാന സർക്കാരുടെ രക്ഷദൗത്യ സംഘവും രക്ഷപ്രവർത്തനത്തിൽ ചേർന്നതായി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടാതെ അപകടത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപയും ഗുരതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവെ നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ അപകടത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവെ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...