Rameshwaram Cafe Blast: രാമേശ്വരം കഫേ സ്‌ഫോടനം, അന്വേഷണം എൻഐഎയ്ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം

Rameshwaram Cafe Blast Update:  സ്‌ഫോടനസ്ഥലം കഴിഞ്ഞദിവസം ഏജൻസിയുടെ സംഘം സന്ദർശിച്ചതിന് പിന്നാലെയാണ് കേസന്വേഷണം എൻഐഎയ്ക്ക് കൈമാറാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 01:32 PM IST
  • മാർച്ച് ഒന്നാം തിയതി വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്ത് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ തിരക്കേറിയ കഫേയിൽ നടന്ന സ്ഫോടനം നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
Rameshwaram Cafe Blast: രാമേശ്വരം കഫേ സ്‌ഫോടനം, അന്വേഷണം എൻഐഎയ്ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം

Rameshwaram Cafe Blast Update: രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിന്‍റെ അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് കൈമാറി. സംഭവത്തിൽ ഉയർന്ന ആശങ്കയും സമഗ്രമായ അന്വേഷണത്തിന്‍റെ അടിയന്തിര ആവശ്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

Also Read: Rameshwaram Cafe Explosion: നിലവിളി, ചുറ്റും കനത്ത പുക; രാമേശ്വരം കഫേ സ്‌ഫോടനംത്തിന്‍റെ ഭയാനകമായ വീഡിയോ പുറത്ത് 

സ്‌ഫോടനസ്ഥലം കഴിഞ്ഞദിവസം ഏജൻസിയുടെ സംഘം സന്ദർശിച്ചതിന് പിന്നാലെയാണ് കേസന്വേഷണം എൻഐഎയ്ക്ക് കൈമാറാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്ത NIA സ്ഫോടനത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വിഷയത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഒരുങ്ങുകയാണ്.

Also Read:  SSLC Exam 2024: ഇത്തവണത്തെ എസ്എസ്എല്‍സി സോഷ്യൽ സയൻസ്  പരീക്ഷയില്‍ വന്‍ മാറ്റം, കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത്   
 
മാർച്ച് ഒന്നാം തിയതി വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്ത് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ തിരക്കേറിയ കഫേയിൽ നടന്ന സ്ഫോടനം നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടേയും പരിക്ക് ഗുരുതരമായിരുന്നില്ല. അതേസമയം, സ്ഫോടനം ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയും ചെയ്തു.

സംഭവം നടന്നയുടന്‍ തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട്, സ്‌ഫോടകവസ്തുക്കൾ ആക്‌ട് എന്നിവ പ്രകാരം കേസെടുത്ത് ബെംഗളൂരു പോലീസ് അതിവേഗ നടപടി സ്വീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ സ്ഫോടനം നടക്കുന്നതിന് മുമ്പ് കഫേയ്ക്കുള്ളിൽ ഒരു വ്യക്തി ഒരു ബാഗ് വയ്ക്കുന്നത് CCTV ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു.  

സ്ഫോടനം സൃഷ്ടിച്ച ആശങ്കയ്ക്കിടയിൽ, 'കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.  സംഭവത്തില്‍ പല ടീമുകള്‍ വ്യത്യസ്ത ദിശകളിൽ അന്വേഷണം നടത്തുകയാണ്.  ഇത് രാഷ്ട്രീയ വിഷയമാക്കരുത്, ബിജെപി നിഷേധാത്മക പ്രസ്താവനകൾ പുറപ്പെടുവിക്കരുത്', കർണാടക ആഭ്യന്തരമന്ത്രി ഞായറാഴ്ച പറഞ്ഞു.

ബെംഗളൂരു സ്പോടനത്തിന്‍റെ അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു. ഈ അവസരത്തില്‍ ഏതുതരം കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത് എന്നറിയേണ്ടത് പ്രധാനമാണ്. 

ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്രസർക്കാരിന്‍റെ ഏജൻസിയാണ് എൻഐഎ എന്ന് നമുക്കറിയാം. ഇത്തരത്തില്‍ ഏതെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ ആ കേസിന്‍റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറും. എൻഐഎ കേന്ദ്ര തീവ്രവാദ വിരുദ്ധ നിയമ നിർവ്വഹണ ഏജൻസിയാണ്. സ്‌ഫോടനം, ആയുധങ്ങൾ, വ്യാജ കറൻസി, മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ, അത് സംസ്ഥാന സർക്കാരിന്‍റെ ശുപാർശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് എൻഐഎയ്ക്ക് കൈമാറും.

NIAയുടെ രൂപീകരണം 

2008 നവംബർ 26 ന് നടന്ന മുംബൈ ആക്രമണം രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവൻ ജനങ്ങളെയും ഞെട്ടിച്ചിരുന്നു. ഈ ഭീകരാക്രമണത്തിൽ ഇന്ത്യക്കാര്‍ മാത്രമല്ല നിരവധി വിദേശ രാജ്യങ്ങളിലെ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. മുംബൈ ആക്രമണത്തിൽ 166 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം, അന്നത്തെ സർക്കാർ ജാഗ്രത പാലിക്കുകയും ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പുതിയ ഏജൻസി രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആക്രമണം നടന്ന് ഒരു മാസത്തിനകം അതായത്, ഡിസംബറിൽ അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരം എൻഐഎയുമായി ബന്ധപ്പെട്ട ബിൽ പാർലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. ഡിസംബർ 31നാണ് എൻഐഎ രൂപീകരിച്ചത്. തുടർന്ന് 2009 ജനുവരി മുതൽ എൻഐഎ പ്രവർത്തനം ആരംഭിച്ചു.

ബെംഗളൂരു സ്‌ഫോടനക്കേസ് എൻഐഎയ്ക്ക് കൈമാറാൻ കാരണം? സ്ഫോടനത്തിന്‍റെ   'മംഗളൂരു' ബന്ധം!

ബെംഗളൂരു സ്‌ഫോടനക്കേസ് എൻഐഎയ്ക്ക് കൈമാറാൻ കാരണം മംഗളൂരു സ്‌ഫോടനവുമായുള്ള ബന്ധമാണെന്നാണ് സൂചന. കാരണം, ഇരു സ്ഫോടനങ്ങളും തമ്മില്‍ സാദൃശ്യങ്ങളും ഏറെയാണ്‌. രണ്ടിടത്തും സ്ഫോടനത്തിന് ഉപയോഗിച്ചത് ഒരേ സ്ഫോടകവസ്തുവാണ്. രണ്ടിടത്തും ബാറ്ററികൾ, ഡിറ്റണേറ്ററുകൾ, നട്ട്‌സ്, ബോൾട്ടുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. രണ്ടിടത്തും സമാനമായ രീതിയിൽ പുക ഉണ്ടായി. ബെംഗളൂരുസ്‌ഫോടന സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതികളെയും ചോദ്യം ചെയ്യും. മംഗളൂരു സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഷാരിഖും സംഘവും ബെംഗളൂരു ജയിലിലാണ്. 

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News