Covid vaccine | രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് കൂടി അടിയന്തര ഉപയോ​ഗ അനുമതിക്ക് വിദ​ഗ്ധ സമിതിയുടെ ശുപാർശ

കൊവോവാക്സിനും കോർബെവാക്സിനും അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകാനാണ് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 11:16 AM IST
  • സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്സിൻ നിർമിച്ചിരിക്കുന്നത്
  • ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമിച്ചിരിക്കുന്നത്
  • കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്
  • മൂന്ന് ശുപാർശകളും ഡിസിജിഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്
Covid vaccine | രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് കൂടി അടിയന്തര ഉപയോ​ഗ അനുമതിക്ക് വിദ​ഗ്ധ സമിതിയുടെ ശുപാർശ

ന്യൂഡൽഹി: രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് കൂടി അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകാൻ വിദ​ഗ്ധ സമിതിയുടെ ശുപാർശ. കോവിഡ് വാക്സിനുകളായ കൊവോവാക്സിനും (Covovaxin)  കോർബെവാക്സിനും (Corbevaxin) അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകാനാണ് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവോവാക്സിൻ നിർമിച്ചിരിക്കുന്നത്. ബയോളജിക്കൽ ഇ ആണ് കോർബെവാക്സിൻ നിർമിച്ചിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കോവിഡ് മരുന്നുകളുമായി ബന്ധപ്പെട്ട വിദ​ഗ്ധ സമിതിയാണ് ഇക്കാര്യം ശുപാർശ ചെയ്തത്. മൂന്ന് ശുപാർശകളും ഡിസിജിഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

ALSO READ: Teenagers Vaccination: കുട്ടികൾക്ക് കോവാക്സിൻ മാത്രം, മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

അതേസമയം, രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി തുടങ്ങി. വിവിധ സംസ്ഥാനങ്ങൾ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇതുവരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. അതേസമയം, രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 653 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുള്ളത്. 167 ഒമിക്രോൺ ബാധിതരാണ് മഹാരാഷ്ട്രയിലുള്ളത്.

ഡല്‍ഹിയില്‍ ഇതുവരെ 165 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ ഇതുവരെ 57 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 186 പേരാണ്  രാജ്യത്ത് ആകെ ഒമിക്രോൺ ബാധയിൽ നിന്ന് രോ​ഗമുക്തി നേടിയത്. ഒമിക്രോൺ വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്രം, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News