Covid 19 Bengaluru : ബെംഗളൂരുവിലെ കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ; മലയാളികൾക്കടക്കമാണ് രോഗബാധ സ്ഥിരീകരിച്ചത്

രോഗബാധ സ്ഥിരീകരിച്ച വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ ഹോസ്റ്റലുകളിൽ ക്വാറന്റൈനിൽ കഴിയുകയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 01:26 PM IST
  • രോഗബാധ സ്ഥിരീകരിച്ച വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ ഹോസ്റ്റലുകളിൽ ക്വാറന്റൈനിൽ കഴിയുകയാണ്.
  • നിരവധി മലയാളി വിദ്യാർത്ഥികൾക്കുളപ്പാടെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
  • രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അധികമായി പനി അനുഭവപ്പെട്ട വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
  • അത്പോലെ മറ്റൊരു വിദ്യാർഥി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ബാക്കി 58 പേരെയാണ് ഹോസ്റ്റലുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Covid 19 Bengaluru : ബെംഗളൂരുവിലെ കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് രോഗബാധ; മലയാളികൾക്കടക്കമാണ് രോഗബാധ സ്ഥിരീകരിച്ചത്

Bengaluru :   ബംഗളുരുവിലെ ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യുട്ടിൽ 60 വിദ്യാർഥികൾക്ക് (Students) കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ ഹോസ്റ്റലുകളിൽ ക്വാറന്റൈനിൽ കഴിയുകയാണ്. നിരവധി മലയാളി വിദ്യാർത്ഥികൾക്കുളപ്പാടെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അധികമായി പനി  അനുഭവപ്പെട്ട വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അത്പോലെ മറ്റൊരു വിദ്യാർഥി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ബാക്കി 58 പേരെയാണ് ഹോസ്റ്റലുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ALSO READ: India COVID Update: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന; 18,870 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

സെപ്റ്റംബർ 5 നാണ് ഇൻസ്റ്റിട്യൂട്ട് പ്രവർത്തനം പുരാരംഭിച്ചത്. എന്നാൽ ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും അടച്ചു. ഇനി ഒക്ടോബര് 20 ന് ശേഷം മാത്രമേ ഇൻസ്റ്റിട്യൂട്ട് തുറന്ന് പ്രവർത്തിക്കൂ. പ്രദേശത്ത് കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ALSO READ: India Covid Updates: ആശ്വാസ കാലത്തിന് തുടക്കം, രാജ്യത്ത് കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിൽ താഴെയായി

ആകെ 485 വിദ്യാർത്ഥികളായിരുന്നു ഹോസ്റ്റലുകളിൽ താമസിച്ചിരുന്നത്. ഇവരെ കൂടാതെ 57 ജീവനക്കാരും 22 അധ്യാപകരും ഹോസ്റ്റലുകളിൽ ഉണ്ടായിരുന്നു. സെപ്തംബര് 26 ന് ബെല്ലാരിയിൽ നിന്നെത്തിയ ഒരു വിദ്യാർഥിക്ക്  പനി, ശർദ്ദിൽ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുകയായിരുന്നു. തുടർന്ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

ALSO READ: കുട്ടികൾക്കുള്ള Pneumonia പ്രതിരോധ വാക്‌സിൻ വിതരണം ഒക്ടോബര്‍ 1 മുതല്‍

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർണാടക കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. ബംഗളുരുവിൽ മലയാളികൾക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്താനും ആലോചിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News