New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,870 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് 378 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 4,47,751 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 28,178 പേരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ഇതുവരെ രാജ്യത്ത് ആകെ 3,29,86,180 പേർ കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു.
ALSO READ: കോവാക്സിന് WHO അനുമതി വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്
നിലവിൽ രാജ്യത്ത് കോവിഡ് രോഗബാഹദായെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 2,82,520 പേർ മാത്രമാണ്. രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 87,66,63,490 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 54,13,332 വാക്‌സിൻ ഡോസാണ് നൽകിയത്.
ALSO READ: India Covid Updates: ആശ്വാസ കാലത്തിന് തുടക്കം, രാജ്യത്ത് കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിൽ താഴെയായി
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 11,196 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ 149 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. കേരളത്തിൽ കോവിഡ് സഹചാരിതം ഗുരുതരമായി തുടരുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഗുജറാത്ത്, ബീഹാർ എന്നിത്യങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഒരാൾ പോലും കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടില്ല. അത്പോലെ തന്നെ ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഒരു കോവിഡ് മരണം പോലും സ്ഥിരീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...