ന്യൂ ഡൽഹി: മാസങ്ങൾക്ക് മുമ്പ് പരിഷ്കരിച്ച കാർഷിക നിയമങ്ങളിൽ കർഷകന് ഗുണം മാത്രമെ ഉണ്ടാകുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിക്കിയ നിയമങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഫിക്കിയുടെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) 93-ാം വാർഷിക സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Policies of past promoted inefficiency in many sectors & stopped new experiments. Aatmanirbhar Bharat Abhiyan promotes efficiency in every sector. Emphasis is being laid to re-energise technology-based industries in sectors in which India has long term competitive advantage: PM pic.twitter.com/MdnPLWzeYj
— ANI (@ANI) December 12, 2020
പുതിയ നിയമങ്ങൾ കാർഷികമായി (Farm Act 2020) ബന്ധപ്പെട്ട മേഖലകളിലെ തടസ്സങ്ങൾ നീക്കി നിക്ഷേപങ്ങളിലൂടേയും സങ്കേതികമായി മുന്നേറ്റങ്ങളിലൂടേയും ഉയർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി (Narendra Modi) വ്യക്തമാക്കി. ഒരു മേഖലയിൽ വളർച്ചയുണ്ടാകുമ്പോൾ അത് മറ്റ് മേഖലകളുടെ വളച്ചയ്ക്ക് ഇടയാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓരോ മേഖലക്കിടയിലും അനാവശ്യമായ മതിലുകൾ പണിയുമ്പോൾ വ്യവസായങ്ങൾ വേണ്ടത്ര രീതിയിൽ പുരോഗമിക്കില്ലെന്ന് മോദി പറഞ്ഞു.
Also Read: കർഷകർക്ക് പിന്തുണ; പിതാവിനെ തള്ളി Yuvraj
പുതിയ നിയമത്തിലൂടെ കാർഷിക മേഖലയിൽ വളർച്ചയ്ക്ക് തടസ്സമായി നിന്നിരുന്ന മതിലുകൾ നീക്കം ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. നേരത്തെ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യ സംസ്കരണം, ശേഖരണം, ശീതികരണം തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ തടസ്സമായി മതിലുകൾ ഉണ്ടായിരുന്നുയെന്നും അവയെല്ലാം നവീകരിച്ച നിയമങ്ങളിലൂടെ നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതിലൂടെ കർഷകർക്ക് പുതിയ വിപണി, സങ്കേതിക വിദ്യകളുടെ ഗുണങ്ങൾ, കൂടുതൽ വരുമാനം തുടങ്ങിയവ നേടുമെന്നും പ്രധാമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സാമ്പത്തിക ഘടനയ്ക്ക് മതിലുകളല്ല പാലങ്ങളാണ് വേണ്ടതെന്ന് മോദി അഭിപ്രായപ്പെട്ടു. നിലവിൽ കർഷകന് മണ്ഡി വഴിയും പുറത്തൂന്നുള്ളവരുമായി കച്ചവടം നടത്താനുകമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം കേന്ദ്ര സർക്കാർ പുതുക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകർ സമരത്തിനിറങ്ങിരിക്കുകയാണ് (Farmers Protest). പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്ഥാനത്തേക്ക് സമരവും എത്തി ചേർന്നു. ഇവർക്ക് പിന്തുണയുമായി യുപിയിലേയും മധ്യപ്രേദേശിലേയും കർഷകരുമെത്തി. കർഷകരെ അനുനയിപ്പിക്കാനായി പല ഘട്ടങ്ങളിലായി ചർച്ചകൾ നടന്നെങ്കിലും നിയമം പിൻവലിക്കുകയല്ലാതെ സമരത്തിൽ പിന്നോട്ട് പോകില്ലെന്ന് കർഷകർ കേന്ദ്ര സർക്കാരിനെ അറിയിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy