NEET PG 2023: നീറ്റ് പിജി 2023; രജിസ്ട്രേഷൻ നടപടികൾ ഉടൻ തുടങ്ങും, എങ്ങനെ അപേക്ഷിക്കാം?

NEET PG Exam 2023: nbe.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷ എഴുതാൻ താൽപര്യപ്പെടുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ജനുവരി 27 ആണ് അപേക്ഷ നൽകേണ്ട അവസാന തിയതി.

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 12:24 PM IST
  • അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 27 ആണ്.
  • പരീക്ഷയ്ക്കായി അപേക്ഷിക്കാൻ യോ​ഗ്യത നേടിയവർക്ക് nbe.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്.
  • നീറ്റ് പിജി 2023 അഡ്മിറ്റ് കാർഡ് ഫെബ്രുവരി 27 ന് വിതരണം ചെയ്യും.
NEET PG 2023: നീറ്റ് പിജി 2023; രജിസ്ട്രേഷൻ നടപടികൾ ഉടൻ തുടങ്ങും, എങ്ങനെ അപേക്ഷിക്കാം?

മാർച്ച് 5നാണ് നീറ്റ് പിജി 2023 പരീക്ഷ നടക്കുക. നീറ്റിന്റെ രജിസ്ട്രേഷൻ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തുടങ്ങും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 27 ആണ്. പരീക്ഷയ്ക്കായി അപേക്ഷിക്കാൻ യോ​ഗ്യത നേടിയവർക്ക് nbe.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. 

NEET PG പരീക്ഷാ ഷെഡ്യൂളിന് പുറമേ, NEET MDS, DNB, FNGE, ഉൾപ്പെടെയുള്ള മറ്റ് മത്സര പരീക്ഷകളുടെ പരീക്ഷാ തീയതികളും നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പ്രഖ്യാപിച്ചു. മാർച്ച് 1ന് NEET MDS പരീക്, നടക്കും. ജനുവരി 23-ന് ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റ് (FET) 2022 നടക്കും. FNB എക്സിറ്റ് പരീക്ഷ ഫെബ്രുവരിയിലോ മാർച്ചിലോ നടത്തുമെന്നാണ് റിപ്പോർട്ട്. പരീക്ഷകളെഴുതാൻ താൽപ്പര്യപ്പെടുന്നവർക്ക് natboard.edu.in-ൽ ഷെഡ്യൂളിന്റെ പൂർണ വിവരം പരിശോധിക്കാം.

Also Read: Retirement Plans: ശമ്പളത്തിൽ നിന്ന് ഒരു ചെറിയ വിഹിതം മാറ്റു, മാസം 75000 പെൻഷൻ ലഭിക്കും

 

ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അധിക എഡിറ്റ് വിൻഡോ ഫെബ്രുവരി 14 മുതൽ 17 വരെ പരീക്ഷാർത്ഥികൾക്ക് നൽകും. നീറ്റ് പിജി 2023 അഡ്മിറ്റ് കാർഡ് ഫെബ്രുവരി 27 ന് വിതരണം ചെയ്യും. പരീക്ഷ മാർച്ച് 5ന് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയാണ്. മാർച്ച് 31ന് ഫലം പുറത്തുവരും. 2023-24 അക്കാദമിക് സെഷനിലേക്കുള്ള എംഡി/എംഎസ്/പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക യോഗ്യതയും പ്രവേശനപരീക്ഷയുമാണ് നീറ്റ്. 

നീറ്റ് പിജി 2023 രജിസ്ട്രേഷൻ: എങ്ങനെ അപേക്ഷിക്കാം?

1. nbe.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോംപേജിൽ ലഭ്യമായ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യുക.
4. നീറ്റ് പിജി 2023 അപേക്ഷാ ഫോം പൂരിപ്പിക്കുക.
5. രജിസ്ട്രേഷൻ ഫീസ് അടച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.
6. ഇത് ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുത്ത് വെയ്ക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News