Sisters died in UP: ഉത്തർപ്രദേശിൽ ബേക്കറി പലഹാരങ്ങള്‍ കഴിച്ച സഹോദരിമാർ മരിച്ചു

ബേക്കറി പലഹാരം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 09:01 PM IST
  • പെൺകുട്ടികളുടെ പിതാവ് നവീൻ കുമാർ സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ഇവർക്കായി ജമുനാപൂർ മാർക്കറ്റിൽ നിന്നും കുട്ടികള്‍ക്കായി ലഘുഭക്ഷണങ്ങൾ വാങ്ങി കൊണ്ടുവന്നിരുന്നു.
  • ഇത് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
  • കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങിയതോടെ ഇവരെ ആശുപത്രിയിലെത്തിച്ചു.
  • ആശുപത്രിയിലെത്തിച്ചപ്പോഴെ കുട്ടികളിൽ ഒരാൾ മരിച്ചിരുന്നു.
Sisters died in UP: ഉത്തർപ്രദേശിൽ ബേക്കറി പലഹാരങ്ങള്‍ കഴിച്ച സഹോദരിമാർ മരിച്ചു

റായ്ബറേലി: ഉത്തർപ്രദേശിലെ (Uttar Pradesh) റായ്ബറേലിയിൽ (Raebareli) ബേക്കറിയിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന Snacks കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ മരിച്ചു. നാലും ആറും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച റായ്ബറേലി ജില്ലയിലെ ഉൻചഹാർ മേഖലയിലാണ് (Unchahar area) സംഭവം നടന്നത്. 

മരിച്ച പെൺകുട്ടികളുടെ പിതാവ് നവീൻ കുമാർ സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ഇവർക്കായി ജമുനാപൂർ മാർക്കറ്റിൽ നിന്നും കുട്ടികള്‍ക്കായി ലഘുഭക്ഷണങ്ങൾ വാങ്ങി കൊണ്ടുവന്നിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങിയതോടെ ഇവരെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴെ കുട്ടികളിൽ ഒരാൾ മരിച്ചിരുന്നു. 

Also Read: Gurmeet Ram Rahim Singh | മുൻ മാനേജറെ കുലപ്പെടുത്തിയതിന് ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീമിന് ജീവപരന്ത്യം

ഇതോടെ മറ്റ് രണ്ടുപേരെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയില്‍  ചികിത്സയ്ക്കിടെ രണ്ട് കുട്ടികളും മരിക്കുകയായിരുന്നുവെന്ന്  പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ മിശ്ര ഗ്രാമത്തിലെത്തി പെൺകുട്ടികൾ കഴിച്ച ലഘുഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു.

Also Read: Lakhimpur Case: അജയ് മിശ്രയെ അറസ്റ്റ് ചെയ്യണം, കർഷകരുടെ രാജ്യവ്യാപക ട്രെയിൻ തടയൽ - ചിത്രങ്ങളിലൂടെ          

പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗ്രാമത്തിലെ മറ്റ് കുട്ടികളെ പരിശോധിക്കാൻ ഒരു മെഡിക്കൽ ടീമിനെ (Medical Team) അയച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ മിശ്ര പറഞ്ഞു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഭക്ഷണ സാമ്പിള്‍ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ടെന്നും മിശ്ര കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News