Murder Case: പരാതി നൽകാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന് പോലീസുകാരൻ!

Karnataka Shocker: സംഭവത്തിൽ ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 10:26 AM IST
  • പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ
  • സംഭവം നടന്നത് കര്‍ണാടകയിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലാണ്
Murder Case: പരാതി നൽകാനെത്തിയ ഭാര്യയെ കുത്തിക്കൊന്ന് പോലീസുകാരൻ!

ബെംഗളൂരു: പരാതി നൽകാനെത്തിയ ഭാര്യയെ എസ്‌പി ഓഫീസിലിട്ട് കുത്തിക്കൊന്ന് പോലീസുകാരൻ. സംഭവം നടന്നത് കര്‍ണാടകയിലെ ഹാസന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലാണ്. ഇവിടെ വച്ചാണ് പരാതി നല്‍കാനെത്തിയ ഭാര്യയെ  ഹെഡ് കോണ്‍സ്റ്റബിള്‍ ലോക്നാഥ് കൊലപ്പെടുത്തിയത്.   

Also Read: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനിൽ പിടിയിൽ

 

സംഭവത്തിൽ ലോക്നാഥിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുള്ള ഭാരതീയ ന്യായ സംഹിതയിലെ 103-ാം വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തത്.  സംഭവം നടന്നത് ഇന്നലെ രാവിലെയാണ്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.

Also Read: വ്യാഴം വക്രഗതിയിലേക്ക് ഈ രാശിക്കാർക്ക് സുവർണകാലം, തൊട്ടതെല്ലാം പൊന്നാകും!

 

ലോക്നാഥും ഭാര്യ മമതയും തമ്മില്‍ വഴക്കു കൂടുന്നത് പതിവാണെന്നും അതിനെ തുടർന്ന്  ലോക്നാഥിന്റെ പേരില്‍ പരാതി നല്‍കാന്‍ പോലീസ് സൂപ്രണ്ട് ഓഫീസിലെത്തിയതായിരുന്നു മമത എന്നുമാണ് റിപ്പോർട്ട്. മമതയുടെ പിറകെ ലോക്നാഥും സ്ഥലത്തെത്തിയിരുന്നു.  തുടർന്ന് പ്രകോപിതനായ ലോക്നാഥ് കൈവശമുള്ള കത്തികൊണ്ട് മമതയെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News