Padmanabhapuram Palace: കേരളീയ വാസ്തുകലയുടെ മനോഹര നിര്‍മ്മിതി; പദ്മനാഭപുരം കൊട്ടാരം കാണാത്തവരുണ്ടോ?

തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകേന്ദ്രവും മഹാരാജാവിന്റെ വാസസ്ഥലവും ആയിരുന്നു പദ്മനാഭപുരം കൊട്ടാരം. സംസ്ഥാന വിഭജനത്തില്‍ തമിഴ്‌നാട്ടില്‍ ആണ് ഇപ്പോഴിത് സ്ഥിതി ചെയ്യുന്നത്. 

 

Padmanabhapuram Palace Photos: തിരുവനന്തപുരത്തു നിന്ന് 65 കിലോമീറ്റർ അകലെ തക്കലയില്‍ ആണ് ഈ കൊട്ടാരമുള്ളത്. മരവും കല്ലും ഉപയോഗിച്ചുളള കേരളീയ വാസ്തുകലയുടെ മനോഹര നിര്‍മ്മിതിയാണ് പദ്മനാഭപുരം കൊട്ടാരം. 

1 /11

പ്രവേശന ഗോപുരം കടന്നു വന്നാല്‍ കൊട്ടാരത്തിന്റെ തുടക്കമായ മുഖമണ്ഡപം ദാരുനിര്‍മ്മിതമായ ശില്പവേലയുടെ മികച്ച ഉദാഹരണമാണ്.   

2 /11

മച്ചും തൂണുകളും കൊത്തുപണികളാല്‍ സമ്പന്നമാണ്. വീട്ടിയില്‍ തീര്‍ത്തതാണ് മുഖമണ്ഡപം.   

3 /11

നാലുകെട്ടിന്റെ അടിസ്ഥാന മാതൃകയില്‍ നിരവധി പരിഷ്കാരങ്ങളോടെ ഇടനാഴികളും മാളികകളും വലിയ അകത്തളങ്ങളുമായി ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുകയാണ് പദ്മനാഭപുരം കൊട്ടാരം.  

4 /11

കേരള സര്‍ക്കാരിന്റെ കീഴിലുള്ള  കൊട്ടാരം പുരാവസ്തു വകുപ്പ് മികച്ച രീതിയിലാണ് സംരക്ഷിക്കുന്നത്.   

5 /11

വാസ്തു നിര്‍മ്മിതികളുടെ സവിശേഷത, ചുവര്‍ചിത്രങ്ങളുടെ രൂപ ലാവണ്യം, സരസ്വതീ ദേവിക്കായി സമര്‍പ്പിച്ച സപ്തസ്വരം ഉതിര്‍ക്കുന്ന ശിലാസ്തംഭങ്ങളോടെയുള്ള സരസ്വതീ മണ്ഡപവും ക്ഷേത്രവും, അമ്മച്ചി കൊട്ടാരം, മഹാറാണിയുടെ ശയനമുറി തുടങ്ങി സന്ദര്‍ശകരെ വരവേല്‍ക്കുന്ന അത്ഭുതങ്ങള്‍ ഏറെയാണ്.   

6 /11

തിരുവിതാംകൂര്‍ ചരിത്രത്തോട് ബന്ധപ്പെട്ട ഒരു മ്യൂസിയവും ഈ കൊട്ടാരത്തില്‍ കേരള പുരാവസ്തു വകുപ്പ് ഒരുക്കിയിട്ടുണ്ട്.  

7 /11

എ. ഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് എ. ഡി. 1601-ൽ പദ്മനാഭപുരം കൊട്ടാര നിർമ്മാണത്തിന് തുടക്കമിട്ടത്.   

8 /11

കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പദ്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിലാണ് സ്ഥിതിചെയ്യുന്നത്.  

9 /11

1741-ൽ കുളച്ചൽ യുദ്ധത്തിന് ശേഷം മാർത്താണ്ഡവർമ്മയാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരം പുതുക്കി പണിതത്.   

10 /11

രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സന്ദര്‍ശന സമയം. തിങ്കളാഴ്ച അവധിയാണ്.   

11 /11

തമിഴ്നാട്ടിലെ നാഗര്‍കോവിലാണ് (16 കി. മീ.) പദ്മനാഭപുരം കൊട്ടാരത്തിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 52 കി. മീ. അകലെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.   

You May Like

Sponsored by Taboola