Reduce Belly Fat For Using Garlic: തൂങ്ങിക്കിടക്കുന്ന വയർ കാണാൻ മോശമാണെന്ന് മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതുകൊണ്ട് നിങ്ങൾക്കും തൂങ്ങിയ വയർ ഉണ്ടെങ്കിൽ അത് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വെളുത്തുള്ളി ഒരു കിടു ഐറ്റമാണ് പരീക്ഷിച്ചു നോക്കാം...
Also Read: ദിവസവും കോൾഡ് കോഫി കുടിക്കാറുണ്ടോ? ഈ ആരോഗ്യ പ്രശ്നങ്ങളെ സൂക്ഷിക്കുക
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അലിസിൻ എന്ന സംയുക്തം കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി കൊണ്ടുള്ള ചില ടിപ്സ് നമുക്ക് നോക്കാം...
ശരീരഭാരം കുറയ്ക്കാൻ
വെറും വയറ്റിൽ രാവിലെ 2-3 അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് നിങ്ങൾക്ക് വെള്ളത്തിന്റെ കൂടെ വിഴുങ്ങുകയോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട പച്ചക്കറികളുടെ കൂടെ ചേർത്തോ കഴിക്കാം.
വെളുത്തുള്ളി ചായ
ഒരു കപ്പ് ചൂടുവെള്ളത്തിൽ 2-3 വെളുത്തുള്ളി അല്ലി ചതച്ച് 5 മിനിറ്റ് തിളപ്പിക്കുക ശേഷം അരിച്ചെടുത്ത് അൽപം നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നത് വയറു കുറയ്ക്കാൻ നല്ലതാണ്
വെളുത്തുള്ളി സൂപ്പ്
സൂപ്പിൽ വെളുത്തുള്ളി ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കാനും വല്ല നല്ലതാണ്. അതുകൊണ്ട് നിങ്ങൾ ഇഷ്ടമുള്ള സൂപ്പിൽ വെളുത്തുള്ളി അല്ലി ചേർത്ത് വേവിച്ചു കുടിക്കുക
വെളുത്തുള്ളി എണ്ണ
വെളുത്തുള്ളി എണ്ണ ചർമ്മത്തിൽ പുരട്ടുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ട് ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് വെളുത്തുള്ളി ഓയിൽ ഉപയോഗിച്ച് വയറ്റിൽ മസാജ് ചെയ്ത് 15-20 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
വെളുത്തുള്ളി നീര്
4 ഓ 5 ഓ അല്ലി വെളുത്തുള്ളി നീര് പിഴിഞ്ഞ് അതിൽ ഒരു സ്പൂൺ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നതും വളരെ നല്ലതാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.