Dates Benefits: നെയ്യിൽ കുതിർത്ത ഈന്തപ്പഴം വെറുംവയറ്റിൽ 30 ദിവസം കഴിച്ചാൽ എന്ത് സംഭവിക്കും?

ഈന്തപ്പഴം ദഹനം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാനും സഹായകമായ പോഷകങ്ങൾ പ്രധാനം ചെയ്യുന്നു. നെയ്യിൽ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് നോക്കാം.

  • Jul 02, 2024, 14:15 PM IST
1 /6

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ഇത് ദഹനം മികച്ചതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

2 /6

ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഊർജം നൽകുകയും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യും. 

3 /6

ഈന്തപ്പഴം കഴിക്കുന്നത് മലബന്ധം തടയാനും ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

4 /6

ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.

5 /6

ഈന്തപ്പഴം മഗ്നീഷ്യം സമ്പന്നമാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ഹൃദ്രോഗങ്ങളെ തടയാൻ സഹായിക്കുന്നു.

6 /6

ഈന്തപ്പഴത്തിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola