മാരുതി സുസുക്കി ഒടുവിൽ സ്വിഫ്റ്റ് എസ്-സിഎൻജി മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആൾട്ടോ, ഡിസയർ, വാഗൺആർ, എർട്ടിഗ, സെലാരിയോ, ഇക്കോ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ കാറുകളുടെ സിഎൻജി വേരിയന്റുകൾ മാരുതി നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.
വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, പെട്രോൾ/ഡീസൽ എന്നിവയെ അപേക്ഷിച്ച് ഇത് താരതമ്യേനെ കുറയും.സ്വിഫ്റ്റ് എസ്-സിഎൻജി VXI, ZXI വേരിയന്റുകൾ 7.77 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും (എക്സ്-ഷോറൂം).സ്വിഫ്റ്റിന്റെ നോൺ-സിഎൻജി വേരിയന്റിന് 6.82 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).
ALSO READ: Moto G32 : മികച്ച സവിശേഷതകളുമായി ഒരു ബജറ്റ് ഫോൺ; മോട്ടോ ജി 32 ഇന്ത്യയിലെത്തി
6000 ആർപിഎമ്മിൽ 77.49 പിഎസ് പരമാവധി കരുത്തും 4300 ആർപിഎമ്മിൽ 98.5 എൻഎം പീക്ക് ടോർക്കുമുള്ള 1.2 എൽ കെ സീരീസ് എഞ്ചിനാണ് മാരുതി സുസുക്കി സ്വിഫ്റ്റ് എസ്-സിഎൻജിക്ക് കരുത്തേകുന്നത്. 30.9 കി.മീ മൈലേജ് സ്വിഫ്റ്റ് സിഎൻജി വേരിയന്റിന് നൽകാൻ സാധിക്കുമെന്ന് മാരുതി പറയുന്നു.
ഒപ്റ്റിമൽ എയർ-ഫ്യുവൽ അനുപാതം ഉറപ്പാക്കാൻ കമ്പനി ഡബിൾ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകളും (ഇസിയു) ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റവും സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ, തുരുമ്പിക്കാത്ത സ്റ്റീൽ പൈപ്പുകൾ കമ്പനി ഉപയോഗിച്ചിട്ടുണ്ട്.ഷോർട്ട് സർക്യൂട്ടുകൾ, സിഎൻജി ഫില്ലിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ വാഹനം ഷട്ട് ഓഫ് ചെയ്യുന്ന മൈക്രോസ്വിച്ചിങ്ങ് സംവിധാനത്തെ കൺട്രോൾ ചെയ്യാവുന്ന രീതി എന്നിവയും കാറിനുണ്ട്.
"ബ്രാൻഡ് സ്വിഫ്റ്റിന് ആമുഖം ആവശ്യമില്ല, 26 ലക്ഷത്തിലധികം വാഹനത്തിൻറെ പ്രകടനത്തിലൂടെയും സ്റ്റൈലിംഗിലൂടെയും റോഡ് സാന്നിധ്യത്തിലൂടെയും ആകർഷിച്ച കാർ 30.90 കി.മീ / കിലോ# എന്ന അവിശ്വസനീയമായ ഇന്ധനക്ഷമതയിൽ ലഭ്യമാണ്. സ്വിഫ്റ്റ് ഉപഭോക്താക്കളുടെ ഹൃദയത്തിലും മനസ്സിലും തന്റേതായ ഇടം നേടിയിട്ടുണ്ട്, അത് തുടർച്ചയായി വികസിക്കുകയും ഇന്ത്യൻ വിപണിയിലെ ഏറ്റവും വിജയകരമായ ഹാച്ച്ബാക്ക് എന്ന നിലയിൽ അതിന്റെ വ്യക്തിത്വം നിലനിർത്തുകയും ചെയ്യുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...