KSRTC Swift Service: സ്വിഫ്റ്റ് സർവീസുകൾക്കെതിരെയുള്ള ആരോപണങ്ങൾ തുടർക്കഥയാകുന്നു; പിന്നിൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗമെന്ന് ആക്ഷേപം

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് തുടങ്ങിയ ദിവസം തന്നെ അപകടത്തിൽ പെട്ടിരുന്നു. അതിനു ശേഷം അപകടങ്ങൾ തുടർക്കഥയായതോടെയാണ് വിവാദമുണ്ടായത്. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസിയിലെ ഒരു വിഭാഗമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന ആക്ഷേപം ഉയരുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 15, 2022, 02:11 PM IST
  • കഴിഞ്ഞദിവസം പുലർച്ചെ തൃശൂരിൽ വാനിടിച്ച് തെറിച്ചുവീണ തമിഴ്നാട് സ്വദേശിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. ഇതോടെ സമൂഹമാധ്യമങ്ങളിൽ സർവീസുകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു.
  • സ്വിഫ്റ്റ് സർവീസുകൾ ഉണ്ടാക്കുന്ന ചെറിയ അപകടങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് കെഎസ്ആർടിസിയിലെ ചില ഉദ്യോഗസ്ഥരാണെന്നും ആക്ഷേപമുണ്ട്.
  • പരിചയസമ്പന്നരായ ഡ്രൈവർമാരെയല്ല സ്വിഫ്റ്റ് സർവീസുകളിൽ നിയമിച്ചിരിക്കുന്നതെന്നും ഇവരിൽ പലർക്കും ദീർഘദൂര സർവീസുകൾ ഓടിച്ചു പരിചയമില്ലെന്നും പരാതിയുണ്ട്.
KSRTC Swift Service: സ്വിഫ്റ്റ് സർവീസുകൾക്കെതിരെയുള്ള ആരോപണങ്ങൾ തുടർക്കഥയാകുന്നു; പിന്നിൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗമെന്ന് ആക്ഷേപം

തിരുവനന്തപുരം: സ്വിഫ്റ്റ് സർവീസിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ കെഎസ്ആർടിസി. സ്വിഫ്റ്റ് സർവീസുകൾ ഉണ്ടാക്കുന്ന ചെറിയ അപകടങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് കെഎസ്ആർടിസിയിലെ ചില ഉദ്യോഗസ്ഥരാണെന്നും ആക്ഷേപമുണ്ട്. ബസ്സിലെ ഡ്രൈവർമാർക്ക് ദീർഘദൂര ബസ്സുകൾ ഓടിച്ച് പരിചയക്കുറവുള്ളതായും പരാതികൾ ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും  സർവീസുകൾക്കെതിരെ ആരോപണങ്ങൾ ശക്തമാണ്.

സർവീസ് ആരംഭിച്ച ദിവസം തന്നെ കെഎസ്ആർടി സ്വിഫ്റ്റ് ബസ്സുകൾ മൂന്ന് അപകടങ്ങൾ ഉണ്ടാക്കിയിരുന്നു. ഏപ്രിൽ 11-ാം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം വർക്കലക്ക് സമീപം കല്ലമ്പലത്ത് വെച്ചും ഏപ്രിൽ 12-ാം തീയതി രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിലുമാണ് അപകടങ്ങൾ നടന്നത്. ഇതു കൂടാതെ, കഴിഞ്ഞദിവസം പുലർച്ചെ തൃശൂരിൽ വാനിടിച്ച് തെറിച്ചുവീണ തമിഴ്നാട് സ്വദേശിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി. ഇതോടെ സമൂഹമാധ്യമങ്ങളിൽ സർവീസുകൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. 

Read Also: വിഷു ദിനത്തിലും ശമ്പളമില്ലാതെ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍; റിലേ സത്യഗ്രഹവുമായി സിഐടിയു

ഇത്തരം സർവീസുകളോട് കെഎസ്ആർടിസിയിലെ യൂണിയനുകൾക്കെല്ലാം പ്രത്യക്ഷത്തിൽ എതിർപ്പാണ്. ആദ്യദിവസത്തെ അപകടങ്ങൾക്ക് പിന്നിൽ സ്വകാര്യബസ് ലോബിയാണെന്ന ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സിഎംഡി ബിജുപ്രഭാകർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആരോപണം ഗതാഗത മന്ത്രി ആൻ്റണി രാജുവും ശരിവച്ചിരുന്നു. വിഷു, ഈസ്റ്റർ ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സിഫ്റ്റ് സർവീസുകൾക്കെതിരെ സ്വകാര്യ ലോബി രംഗത്ത് വരുന്നതായുള്ള മുന്നറിയിപ്പിനെ തുടർന്നാണ് സിഎംഡി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. 

അതേസമയം, കോർപ്പറേഷനിലെതുപോലെ പരിചയസമ്പന്നരായ ഡ്രൈവർമാരെയല്ല സ്വിഫ്റ്റ് സർവീസുകളിൽ നിയമിച്ചിരിക്കുന്നതെന്നും ഇവരിൽ പലർക്കും ദീർഘദൂര സർവീസുകൾ ഓടിച്ചു പരിചയമില്ലെന്നും പരാതിയുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ 200 ഡ്രൈവർ കം കണ്ടക്ടർമാരെയാണ് സ്വിഫ്റ്റ് ബസ്സുകളിൽ നിയമിച്ചിരിക്കുന്നത്. 

Read Also: കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ഡ്രൈവറും വാൻ ഡ്രൈവറും അറസ്റ്റിൽ

മൂന്ന് അപകടങ്ങൾക്ക് പിന്നാലെ കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ കം കണ്ടക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടർന്ന്, രണ്ടുപേർക്കെതിരെ കൂടുതൽ അന്വേഷണത്തിന് കോർപ്പറേഷൻ ഉത്തരവിട്ടു. മാത്രമല്ല, അടിയന്തരമായി സിഎംഡി ഇടപ്പെട്ട് സർവീസിൽ നിന്ന് ഇവരെ പിരിച്ചുവിടുകയും ചെയ്തു. ചെറിയ വീഴ്ചകൾക്ക് പോലും കടുത്ത ശിക്ഷ നൽകണമെന്നും തെറ്റുകൾ ആവർത്തിക്കരുത് എന്നുമുള്ള സന്ദേശമാണ് ഇത് വഴി കെഎസ്ആർടിസി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News