Layoff: പുതുവര്‍ഷം പിറന്നതേ ചിലര്‍ക്ക് മോശം സമയവും ആരംഭിച്ചു. പുതുവർഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ജോലി നഷ്ടപ്പെട്ടത് വളരെയധികം ആളുകള്‍ക്കാണ്.
മാന്ദ്യത്തിനിടയില്‍ പല കമ്പനികളും പല കാരണങ്ങളാൽ പിരിച്ചുവിടൽ തുടരുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് പുതുവർഷത്തിൽ ജനുവരിയിലെ ആദ്യ 15 ദിവസങ്ങളിൽ 24,000 ത്തിലധികം ആളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 91 കമ്പനികളാണ് പിരിച്ചുവിടല്‍ തുടരുന്നത്.
പുതുവര്‍ഷം ടെക് ജീവനക്കാർക്ക് മോശമാണ്. വാസ്തവത്തിൽ, പുതുവർഷത്തിന്‍റെ ആദ്യ 15 ദിവസത്തിനുള്ളില്‍ 91 ടെക് കമ്പനികൾ തങ്ങളുടെ 24,000-ത്തിലധികം സാങ്കേതിക ജീവനക്കാരെ പിരിച്ചുവിട്ടു. റിപ്പോര്‍ട്ട് അനുസരിച്ച് ഈ പിരിച്ചുവിടലുകൾ വരും ദിവസങ്ങളിൽ കൂടുതൽ വര്‍ദ്ധിക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതുവരെ ആമസോൺ, സെയിൽസ്ഫോഴ്സ്, കോയിൻബേസ് തുടങ്ങിയ കമ്പനികളില്‍ നിന്നായി 24,151 ടെക് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. അടുത്തിടെ ഇന്ത്യയിൽ, ഓല 200 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വോയ്‌സ് ഓട്ടോമേറ്റഡ് സ്റ്റാർട്ടപ്പ് സ്കിറ്റ്.ഐ പോലുള്ള കമ്പനികൾ ജനുവരിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ 17,000-ലധികം സാങ്കേതിക ജീവനക്കാർക്ക് കമ്പനികള്‍ പുറത്തേയ്ക്കുള്ള വഴി കാണിച്ചിരുന്നു. കൊറോണ മഹാമാരിയുടെ തുടക്കം മുതൽ ഭീമന്‍ ടെക് കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള നടപടികളാണ് കൈക്കൊണ്ടുവരുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് 2022 ൽ 153,110 ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു, മെറ്റാ, ട്വിറ്റർ, ഒറാക്കിൾ, എൻവിഡിയ, സ്‌നാപ്പ്, ഉബർ, സ്‌പോട്ടിഫൈ, ഇന്റൽ, സെയിൽസ്‌ഫോഴ്‌സ് തുടങ്ങിയ കമ്പനികളാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യത്തില്‍ ഗൂഗിളും പിന്നിലല്ല. കഴിഞ്ഞ നവംബറില്‍ ഗൂഗിള്‍ 51,489 സാങ്കേതിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഈ വര്‍ഷം ഇതുവരെ ആരെയും പിരിച്ചു വിട്ടിട്ടില്ല. എന്നാല്‍, അധികം വൈകാതെ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള കടുത്ത നടപടികൾ കൈക്കൊള്ളാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. അതായത്, റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 6% ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാം. "Not Having Enough Impact" എന്നാണ് കമ്പനി പിരിച്ചു വിടലിന് കാരണമായി ചൂണ്ടുക്കാട്ടുന്നത്. ഗൂഗിള്‍ ഈ നടപടി കൈകൊണ്ടാല്‍ 2023 ല്‍ 11,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാം.
ടെക് ജീവനക്കാരെ സംബന്ധിച്ചിടത്തോളം സാങ്കേതിക ലോകത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം വർഷമായി 2023 മാറുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...