Kavaratti : ചലച്ചിത്ര സംവിധായകയും ലക്ഷദ്വീപ് (Lakshadweep)സ്വദേശിനിയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ രാജ്യ ദ്രോഹപരമായ പരാമർശത്തിനാണ് കേസ്. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. താരത്തിനോട് ജൂൺ 20 ന് ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ കോവിഡ് (Covid 19) രോഗബാധയെ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ജൈവായുധമായി ഉപയോഗിക്കുന്നുവെന്ന് മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിലാണ് ഐഷ വിവാദ പരാമർശം നടത്തിയത്. ചൈന കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ ഖോട പേട്ടലെന്ന ബയോവെപ്പൺ ഉപയോഗിച്ചുവെന്നാണ് ഐഷ പറഞ്ഞത്.
ഇതിനെ തുടർന്ന് ഐഷ സുൽത്താനയുടെ പരാമർശം രാജ്യദ്രോഹപരമാണെന്ന് ആരോപിച്ച് യുവമോർച്ച പാലക്കാട് (Palakad)അധ്യക്ഷൻ പ്രശാന്ത് ശിവൻ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് സംഭവത്തിൽ വിശദീകരണവുമായി ഐഷ സുൽത്താനയും രംഗത്തെത്തിയിരുന്നു.
ALSO READ: Lakshadweep: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു
താൻ രാജ്യത്തിനെയോ സർക്കാരിനെയോ ലക്‌ഷ്യം വെച്ചല്ല അങ്ങനെയൊരു പരാമർശം നടത്തിയതെന്നും പ്രഫൂൽ പട്ടേലിനെ ഉദ്ദേശിച്ച് മാത്രമാണ് പറഞ്ഞതെന്നും ഐഷ സുൽത്താന വിശദീകരണം നൽകിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഐഷ വിശദീകരണം നൽകിയത്.
ALSO READ: Lakshadweep Issue: ലക്ഷദ്വീപിലെ മീൻപിടുത്ത ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്
കഴിഞ്ഞ ഒരു വർഷത്തോളമായി ലക്ഷദ്വീപിൽ ഒറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് ഐഷ പറഞ്ഞു. എന്നാൽ പ്രഫുൽ പട്ടേലും കൂടെ വന്നവരിൽ നിന്നുമാണ് വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഐഷ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രഫുൽ പട്ടേലിനെ ബയോവെപ്പൻ ആയി താരതമ്യപ്പെടുത്തിയതെന്നും ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.