Lakshadweep: താരതമ്യേന കുറ്റവാളികള്‍ കുറവായ ലക്ഷദ്വീപില്‍ പടുകൂറ്റന്‍ ജയില്‍ ഒരുങ്ങുന്നു. കവരത്തിയില്‍ നിര്‍മ്മിക്കുന്ന ജില്ല ജയിലിനായി ടെണ്ടര്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.
കവരത്തിയില്‍ നിര്‍മ്മിക്കുന്ന ജില്ലാ ജയിലിനായി ഭരണകൂടം 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു. കവരത്തി ദ്വീപിന്‍റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മിക്കുക. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തുന്ന ഭരണപരിഷ്ക്കാര നടപടികളുടെ തുടര്‍ച്ചയാണിത്.
ജയില്‍ നിര്‍മാണത്തിനായി ഇതിനോടകം ടെണ്ടര്‍ വിളിച്ചു. നവംബര്‍ 8നാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. അതേസമയം, ജയില്‍ നിര്‍മിക്കാനായി തിരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിന്‍റെ ഉടമകള്‍ പോലും ഇ ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്.
ലക്ഷദ്വീപിലെ കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. ഇവിടെ പോലും കുറ്റവാളികളില്ല. മറ്റ് ദ്വീപുകളിലെ പോലീസ് സ്റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. അതിനിടെയാണ് കൂറ്റന്‍ ജയില്‍ നിര്‍മാണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...