#savelakshadweep: നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ കടമ, പിന്തുണയുമായി സലീം കുമാറും

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന   #savelakshadweep ക്യാംപെയിന് പിന്തുണയുമായി നടൻ സലീംകുമാർ... 

Written by - Zee Malayalam News Desk | Last Updated : May 25, 2021, 12:44 AM IST
  • ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കണമെന്നും ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ടി പ്രതികരിക്കേണ്ടതുണ്ടെന്നും അത് നമ്മളുടെ കടമയാണെന്നും സലിം കുമാര്‍ പറഞ്ഞു.
  • അതേസമയം, ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്ററായ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേല്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്
#savelakshadweep: നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ  ചേര്‍ത്ത് പിടിക്കേണ്ടത് നമ്മുടെ കടമ,  പിന്തുണയുമായി സലീം കുമാറും

Kochi: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന   #savelakshadweep ക്യാംപെയിന് പിന്തുണയുമായി നടൻ സലീംകുമാർ... 

ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക, ജീവിതത്തിലെ ഒട്ടുമുക്കാൽ  ആവശ്യങ്ങള്‍ക്കും  കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന ദ്വീപ് നിവാസികളെ ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്, അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു സലിം കുമാറിന്‍റെ  പ്രതികരണമെന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, ആ വാക്കുകള്‍ക്ക്  ഏറെ പ്രസക്തി ഉള്ളതുകൊണ്ടാണ് ഇവിടെ  ഉദ്ധരിച്ചതെന്ന് സലിം കുമാര്‍ പറഞ്ഞു.

ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കണമെന്നും ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ടി പ്രതികരിക്കേണ്ടതുണ്ടെന്നും അത് നമ്മളുടെ കടമയാണെന്നും സലിം കുമാര്‍ പറഞ്ഞു.  

അതേസമയം, ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്ററായ  ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേല്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍  വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. അദ്ദേഹം നടപ്പാക്കുന്ന പരിഷ്ക്കാരങ്ങള്‍ക്കെതിരെ  വലിയ പ്രതിഷേധം ഉയരുകയാണ്.

നിരവധി പ്രമുഖരാണ്  ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്‌ബോള്‍ താരം സി. കെ വിനീത്, ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി പേര്‍ ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി.

സലിംകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

‘അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.  പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു തൊഴിലാളി അല്ല. പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു.  അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല.

Also Read: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ

ഒടുവില്‍ അവര്‍ എന്നെ തേടി വന്നു. അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല,'  ഇത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങള്‍ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.

ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക.

If they come for me in the morning, they will come for you in the night. Be careful. #savelakshadweep

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News