Lakhimpur Kheri violence: കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

 കേസ് പരിഗണിക്കുക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ്.   

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 07:29 AM IST
  • ലഖീംപൂർ ഖേരി സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
  • കേസ് ഇന്ന് കോടതി പരിഗണിക്കും
  • സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകരുടെ വീട്ടിൽ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചു
Lakhimpur Kheri violence: കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ 8 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ (Lakhimpur Kheri Violence) സുപ്രീം കോടതി  സ്വമേധയാ കേസെടുത്തിരുന്നു.  ആ കേസ് ഇന്ന് കോടതി പരിഗണിക്കും. 

ഇന്നലെയായിരുന്നു കോടതി സ്വമേധയാ കേസെടുത്തത്. കേസ് പരിഗണിക്കുക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ്. സംഭവത്തിൽ (Lakhimpur Kheri Violence) കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കും പങ്കുണ്ടെന്ന് ആരോപിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  സംഭവം നടന്നത് ഒക്ടോബർ 3 നാണ്.  

Also Read: Lakhimpur Kheri violence : ലഖിംപൂർ ഖേരിയിൽ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, കേസ് നാളെ പരിഗണിക്കും

സംഭവത്തിന് ശേഷം ഇപ്പോൾ ഉത്തർപ്രദേശിൽ (Uttarpradesh) സ്ഥിതിഗതികൾ ശാന്തമാണെന്നും ആർക്ക് വേണമെങ്കിലും ലഖീംപൂർ ഖേരിയിലേക്ക് പ്രവേശിക്കാമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. 

ഇതിനിടയിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷക രുടെ വീട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തി.  ഇതിനിടയിൽ സംഘർഷത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് (Ajay Mishra) വീഴ്ച പറ്റിയതായി ബിജെപി (BJP) വ്യകിതമാക്കിയിട്ടുണ്ട്. 

Also Read: Lakhimpur Kheri Violence: കേന്ദ്രമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ

തിരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് അജയ് മിശ്രയോട് ഡൽഹിയിൽ എത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ (Ajay Mishra) വാദം. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളി. 

വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (Keshav Prasad Maurya) ലഖിംപൂർ ഖേരിയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ ഗ്രാമമായ ബൻവീർപൂരിലേക്ക് പോവുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ അജയ് മിശ്രയുടെ (Ashish Mishra) മകൻ ആശിഷ് മിശ്ര വാഹനവുമായി വരുകയായിരുന്നു ആ സമയം ആശിഷ് മിശ്രയുടെയും അയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളേയും കർഷകർ തടയുകയും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി.

Also Read: Horoscope 07 October: നവരാത്രിയുടെ ആദ്യ ദിവസം ഈ 5 രാശിക്കാർക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകും 

കർഷകരിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര (Ashish Mishra) ഡ്രൈവറോട് വണ്ടിയുടെ വേഗത വർദ്ധിപ്പിച്ച് ഓടിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ചില കർഷകർ കാറിന് മുന്നിലേക്ക് ചാടിവീഴുകയും ഇതുമൂലം 8 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.  സംഭവത്തിൽ ക്ഷുഭിതരായ കർഷകർ മന്ത്രിയുടെ മകന്റെ രണ്ട് വാഹനങ്ങളും കത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News