Lakhimpur Kheri violence : ലഖിംപൂർ ഖേരിയിൽ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, കേസ് നാളെ പരിഗണിക്കും

Lakhimpur Kheri violence സുപ്രീം കോടതി (Supreme Court) സ്വമേധയാ കേസെടുത്തു. കേസ് നാളെ ഒക്ടോബർ 7ന് കേസ് പരിഗണിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 11:26 PM IST
  • കേസ് നാളെ ഒക്ടോബർ 7ന് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമാ കോലി എന്നവർ ചേർന്ന് കേസ് പരിഗണിക്കുക.
  • എട്ട് കർഷകരുടെ ജീവൻ നഷ്ടപ്പെട്ട സംഘർഷം ഞായറാഴ്ച ഒക്ടോബർ 3നാണ് സംഭവം നടക്കുന്നത്.
  • സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന ആശിസ് മിശ്രയ്ക്കെതിരെ യുപി പൊലീസ് കൊലപാതക കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Lakhimpur Kheri violence : ലഖിംപൂർ ഖേരിയിൽ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, കേസ് നാളെ പരിഗണിക്കും

New Delhi : ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ എട്ട് കർഷകരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിൽ (Lakhimpur Kheri violence) സുപ്രീം കോടതി (Supreme Court) സ്വമേധയാ കേസെടുത്തു. കേസ് നാളെ ഒക്ടോബർ 7ന് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമാ കോലി എന്നവർ ചേർന്ന് കേസ് പരിഗണിക്കുക.

എട്ട് കർഷകരുടെ ജീവൻ നഷ്ടപ്പെട്ട സംഘർഷം ഞായറാഴ്ച ഒക്ടോബർ 3നാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന ആശിസ് മിശ്രയ്ക്കെതിരെ യുപി പൊലീസ് കൊലപാതക കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 

ALSO READ : Lakhimpur Kheri Violence: കേന്ദ്രമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ

സംഘർഷത്തിൽ കൊല ചെയ്യപ്പെട്ട കർഷകരുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കുകയും ചെയ്തു. രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇരുവർക്കും ലംഖിപൂരിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചത്.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ശിവസേന എൻസിപി കോൺഗ്രസ് സഖ്യം ഒക്ടോബർ 11ന് ബന്ദിന് ആഹ്വാനം ചെയ്തു. 

ALSO READ : Lakhimpur Kheri Violence: മരണം 8 ആയി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

സംഘർഷത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയ്ക്ക് (Ajay Mishra) വീഴ്ച പറ്റിയതായി ബിജെപി (BJP). തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് അജയ് മിശ്രയോട് ഡൽഹിയിൽ എത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചു. 

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ വാദം. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളി. അതേസമയം, സംഘർഷത്തിൽ കൊല്ലപ്പെട്ട  എല്ലാ കർഷകരുടെയും മൃതദേഹം സംസ്ക്കരിച്ചു. 

ALSO READ : Lakhimpur Kheri: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത് 

കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്നാണ് കിസാൻ മോർച്ചയുടെ ആവശ്യം. കർഷകർ കൊല്ലപ്പെട്ടതിൽ ഇരുവരുടെയും പങ്ക് എഫ്ഐആറിലടക്കം വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുത്. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ലഖിംപൂർ സംഘർഷത്തിൽ യു പി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ട് കൈമാറി. ലഖിംപൂരിലെ ഇൻ്റർനെറ്റ് റദ്ദാക്കിയ നടപടി വീണ്ടും നീട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News