Lakhimpur Violence: കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്, പ്രതിഷേധം കടുപ്പിച്ച് കർഷകർ

കർഷകരെ ഇടിച്ച കാർ ഓടിച്ചിരുന്നത് ആശിഷ് ആണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. എന്നാൽ സംഭവ സമയത്ത് താൻ മറ്റൊരിടത്ത് ആയിരുന്നുവെന്നാണ് ആശിഷ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 10:27 AM IST
  • കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
  • കൊലപാതകത്തിനു പുറമേ ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
  • ആശിഷിനെ കൂടാതെ മറ്റ് 14 പേർക്കെതിരെയും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
Lakhimpur Violence: കേന്ദ്രമന്ത്രിയുടെ മകനെതിരെ കേസ്, പ്രതിഷേധം കടുപ്പിച്ച് കർഷകർ

ലഖ്നൗ: ലഖിംപുരിൽ (Lakhimpur) കർഷകർ കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ (Ajay Mishra)  മകൻ ആശിഷ് മിശ്രയ്ക്കെതിരെ (Ashish Mishra) ഉത്തർപ്രദേശ് പോലീസ് (Uttar Pradesh Police) കേസെടുത്തു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിനു പുറമേ ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

ആശിഷിനെ കൂടാതെ മറ്റ് 14 പേർക്കെതിരെയും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കർഷകരെ ഇടിച്ച കാർ ഓടിച്ചിരുന്നത് ആശിഷ് ആണെന്നാണ് കർഷക സംഘടനകളുടെ ആരോപണം. എന്നാൽ സംഭവ സമയത്ത് താൻ മറ്റൊരിടത്ത് ആയിരുന്നുവെന്നാണ് ആശിഷ് പറയുന്നത്. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറയുന്നു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം. സംഭവം നടക്കുന്ന സമയത്ത് തന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് അജയ് മിശ്രയും അവകാശപ്പെട്ടു. അതിനുള്ള വീഡിയോ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: Farmers Died | യുപിയിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി; രണ്ട് കർഷകർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

സംഭവത്തിൽ മരണ സംഖ്യ ഒൻപതായി. സംഘർഷത്തിൽ പരിക്കേറ്റ പ്രാദേശിക മാധ്യമ പ്രവർത്തകനും മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലക്ഷ്മിപൂർ സ്വദേശി രാമൻ കശ്യപാണ്  മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: Lakhimpur kheri: അതീവ ഗുരുതരം ലഖിംപൂരിൽ മരണ സംഖ്യ ഒൻപതായി,കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകനും

അതേസമയം, ലഖിംപുരിൽ മരിച്ച കർഷകരുടെ മൃതദേഹവുമായി കർഷകർ റോഡ് ഉപരോധിക്കുന്നു. ഡൽഹി യുപി ഭവനുമുന്നിൽ 11 മണിക്ക് കർഷകർ പ്രതിഷേധിക്കും. ലഖിംപുർ അതിർത്തി ഉത്തർപ്രദേശ് സർക്കാർ അടച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങളും നിരോധിച്ചു.

Also Read: Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താൻ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിലെന്നാണ് സൂചന. ലഖിംപുരി സംഭവം നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News