Viral Video: പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി

Viral Video: തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 22, 2024, 03:58 PM IST
  • പെൺകുട്ടിയോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു
  • ജയിലിലെ തടവുകാരന്റെ ചെറുമകളാണ്‌ പെൺകുട്ടി
  • പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു
Viral Video: പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി

തമിഴ്നാട്ടിൽ ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി. മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ്‌ പെൺകുട്ടി. പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. 

തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തു. ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

അതേസമയം, ബസിൽ മദ്യപിച്ചെത്തി ശല്യം ചെയ്തയാളെ യുവതി കരണത്തടിച്ച വീഡിയോയും വൈറലായിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു  പുറംലോകം അറിഞ്ഞത്. ഷിർഡിയിലെ കായിക അധ്യാപികയായ പ്രിയ ലഷ്കറെയാണ് മദ്യപാനിയെ ബസ്സിലിട്ട് മർദിച്ചത്.

സംഭവം നടക്കുമ്പോൾ ഭർത്താവും മകനും പ്രിയക്കൊപ്പം ഉണ്ടായിരുന്നു. മോശമായ രീതിയിൽ പെരുമാറിയതിനെ തുടർന്നാണ് യുവതി ഇയാളെ മർദിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും കോളറൽ പിടിച്ച് പ്രിയ മർദനം തുടരുന്നതും വിഡിയോയിൽ കാണാം. തുടർന്ന് ബസ്സിലെ കണ്ടക്ടറും ഇവരോടൊപ്പം ചേർന്ന് ഇയാളെ മർദിച്ചു.

 

അൽപസമയത്തിനു ശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാൽ മദ്യപിച്ചെത്തിയ വ്യക്തിയുടെ ഭാര്യ പ്രിയയോട് മാപ്പു പറഞ്ഞതിനെ തുടർന്ന് പരാതി നൽകിയില്ല. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രിയയുടെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ ഇത്തരത്തിൽ ‌പ്രതികരിക്കണമെന്നാണ് സമൂഹമാധ്യമത്തിൽ പലരും കമന്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News