ലഖ്നൗ: കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം (Kushinagar International Airport) വ്യാപാര മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഉണർവ് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളുടെയും പ്രതീക്ഷകളുടെയും ഫലമാണ് കുശിനഗർ ഇന്റർനാഷണൽ എയർപോർട്ടെന്നും പ്രധാനമന്ത്രി (Prime Minister) പറഞ്ഞു. ലോകമെമ്പാടുമുള്ള ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Kushinagar International Airport is the result of decades of hopes & expectations. My happiness is two-fold today. As curious about the spiritual journey, I've a sense of satisfaction. As a representative of Purvanchal area, it is time for the fulfilment of a commitment: PM Modi pic.twitter.com/pLCdOgZFY3
— ANI (@ANI) October 20, 2021
കുശിനഗർ ഇന്റർനാഷണൽ എയർപോർട്ട് എയർ കണക്റ്റിവിറ്റിയുടെ ഒരു മാർഗ്ഗം മാത്രമായിരിക്കില്ല. കർഷകർ, കടയുടമകൾ, തൊഴിലാളികൾ, പ്രാദേശിക വ്യവസായികൾ എന്നിവർക്കെല്ലാം ഇത് പ്രയോജനപ്പെടും. വ്യാപാര മേഖലയ്ക്കും ടൂറിസം മേഖയ്ക്കും കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉണർവ് പകരം. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അടുത്ത 3-4 വർഷത്തിനുള്ളിൽ രാജ്യത്ത് 200 ലധികം എയർപോർട്ടുകൾ, ഹെലിപോർട്ടുകൾ, വാട്ടർ ഡാം എന്നിവയുടെ ശൃംഖലയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Civil Aviation Minister Jyotiraditya Scindia felicitates PM Narendra Modi in Kushinagar. UP Governor Anandiben Patel, CM Yogi Adityanath and other dignitaries present.
The PM will inaugurate the Kushinagar International Airport shortly. pic.twitter.com/nOwun8XMJm
— ANI (@ANI) October 20, 2021
260 കോടി രൂപ ചെലവിലാണ് കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ആഭ്യന്തര, അന്തർദേശീയ തീർത്ഥാടകർക്ക് ബുദ്ധന്റെ 'മഹാപരിനിർവാണം' സന്ദർശിക്കാൻ സൗകര്യമൊരുക്കും. ലോകമെമ്പാടുമുള്ള ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണിത്. ഉത്തർപ്രദേശിലെയും ബിഹാറിലെയും സമീപ ജില്ലകൾക്ക് വിമാനത്താവളം പ്രയോജനം ചെയ്യും.
ALSO READ: Mission Uttar Pradesh 2022: ഉത്തര്‍ പ്രദേശിന് വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി
2020 ജൂണിൽ ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളത്തെ ഒരു അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ശ്രാവസ്തി, കപിൽവാസ്തു, ലുമ്പിനി തുടങ്ങിയ നിരവധി ബുദ്ധ സാംസ്കാരിക കേന്ദ്രങ്ങളുടെ സമീപത്താണ് കുശിനഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...