PM Narendra Modi: കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ചടങ്ങിൽ പങ്കെടുക്കും

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 09:46 PM IST
  • ഈ ആഴ്ച അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമമാകും
  • വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ബുദ്ധമത തീർത്ഥാടകർക്ക് വിമാനയാത്ര സുഗമമാകും
  • ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 125 പേരുമായി ഉദ്ഘാടന വിമാനം എയർപോർട്ടിൽ ഇറങ്ങും
  • ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർക്ക് ബുദ്ധന്റെ മഹാപരിനിർവന സ്ഥലം സന്ദർശിക്കാൻ എളുപ്പമാകും
PM Narendra Modi: കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഉത്തർപ്രദേശിലെ (Uttar Pradesh) കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് വ്യോമയാന മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി (Yogi Adityanath) യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഈ ആഴ്ച അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനക്ഷമമാവുകയും ബുദ്ധമത തീർത്ഥാടകർക്ക് വിമാനയാത്ര സുഗമമാക്കുകയും ചെയ്യും. ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 125 പേരുമായി ഉദ്ഘാടന വിമാനം എയർപോർട്ടിൽ ഇറങ്ങും, ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർക്ക് ബുദ്ധന്റെ മഹാപരിനിർവന സ്ഥലം സന്ദർശിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

ALSO READ: PM Modi On Nedumudi Venu's Demise: നെടുമുടി വേണുവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കുശിനഗർ എയർപോർട്ട്, സംസ്ഥാന സർക്കാരുമായി സഹകരിച്ച് 260 കോടി രൂപ ചെലവിൽ 3600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനൽ കെട്ടിടവും നിർമിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം മഹാപരിനിർവാണ സ്തൂപത്തിലെയും ക്ഷേത്രത്തിലെയും പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News