കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെച്ചു

രാജി വെച്ചത് കടുത്ത സമ്മർദ്ദങ്ങൾക്ക് ഒടുവിൽ 

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 07:28 PM IST
  • രാജി വെച്ചത് കടുത്ത സമ്മർദ്ദങ്ങൾക്ക് ഒടുവിൽ
  • കരാറുകാരന്റെ ആത്മഹത്യ വിവാദമായിരുന്നു
  • മന്ത്രി കമ്മീഷൻ ചോദിച്ചതായി കരാറുകാരന്റെ ബന്ധുക്കളുടെ പരാതി
കർണാടക ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെച്ചു

കരാറുകാരന്റെ മരണം വിവാദമായ പശ്ചാത്തലത്തിൽ ശക്തമായ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് രാജി. ബിജെപി കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടു എന്നാണ് സൂചന. .രാജിക്കത്ത് നാളെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കൈമാറും. 

ഈശ്വരപ്പയ്ക്ക് എതിരെ ഉടൻ നടപടിയില്ലെന്ന് മുഖ്യമന്ത്രി ബസവരാജാ ബൊമ്മെ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാകാതെ തീരുമാനം എടുക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കടുത്ത സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ഈശ്വരപ്പയ്ക്ക് രാജിവെയ്ക്കേണ്ടി വന്നു. 
പൊതുമരാമത്ത് കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ മന്ത്രിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാല് കോടി രൂപയുടെ റോഡ് പണി പൂർത്തിയാക്കാനായി കൈയിൽ നിന്നും പണം മുടക്കിയിട്ട് മന്ത്രി ഈശ്വരപ്പ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതിൽ മനംനൊന്താണ് സന്തോഷ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ പരാതി. സന്തോഷ് പാട്ടീലിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് നടപടി. 

സന്തോഷിനെ അറിയില്ലെന്ന് ഈശ്വരപ്പ പല തവണ ആവർത്തിച്ചു. എന്നാൽ ഈശ്വരപ്പയും സന്തോഷുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. കേന്ദ്രമന്ത്രിക്ക് സന്തോഷ് പരാതി നൽകാനായി ഇരിക്കെയാണ് മരണം. ദുരൂഹ സാഹചര്യത്തിൽ ഉഡുപ്പിയിലെ ലോഡ്ജിൽ മരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്. 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News