Kargil Vijay Diwas 2024: രജത് ജയന്തി ദിനം... കാർഗിൽ യുദ്ധ സ്മരണിയിൽ രാജ്യം; പോരാട്ട വിജയത്തിന്റെ ഓർമകൾക്ക് ഇന്ന് 25 വയസ്

Kargil Vijay Diwas 2024: 1999 ജൂലൈ 26 നായിതുറന്നു ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയ പതാക നാട്ടിയത്.   ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ രക്ഷിച്ചപ്പോൾ നഷ്ടമായത് 527 ധീര ജവാന്മാരുടെ ജീവനായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 26, 2024, 04:36 PM IST
  • ഇന്ന് കാർഗിൽ 'വിജയ് ദിവസ്...
  • പോരാട്ട വിജയത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് 25 വയസ്
  • ശത്രുവിനെ തുരത്തി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ രക്ഷിച്ചപ്പോൾ നഷ്ടമായത് 527 ധീര ജവാന്മാരെയായിരുന്നു
Kargil Vijay Diwas 2024: രജത് ജയന്തി ദിനം... കാർഗിൽ യുദ്ധ സ്മരണിയിൽ രാജ്യം; പോരാട്ട വിജയത്തിന്റെ ഓർമകൾക്ക് ഇന്ന് 25 വയസ്

Kargil Vijay Diwas 2024: ഇന്ന് കാർഗിൽ 'വിജയ് ദിവസ്... പോരാട്ട വിജയത്തിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് 25 വയസ്. അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ 72 ദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ തുരത്തിയ ധീരതയ്ക്ക് ഇന്ന് 25 വയസു തികയുകയാണ്.  

Also Read: രാജ്യത്തിനായി പോരാടിയ ധീരജവാന്മാരുടെ വിജയത്തിന്റെ ഓർമ്മ; കാർ​ഗിൽ വിജയ് ദിവസ്- 10 പ്രധാന പോയിന്റുകൾ

മൂന്നു മാസത്തോളം നീണ്ട കനത്ത പോരാട്ടത്തിനൊടുവിൽ പാകിസ്ഥാന്‍ എന്ന ആജന്മശത്രുവിനെ ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യക്കെതിരെ പലപ്പോഴും നേര്‍ക്കുനേര്‍ യുദ്ധത്തിനായി വന്നിട്ടുള്ള പാകിസ്ഥാൻ തോറ്റു തുന്നംപാടിയ ചരിത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ എന്നത് ശ്രദ്ധേയം. അതുകൊണ്ടുതന്നെ നേർക്കുനേരെ നിന്ന് യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലാത്ത പാക്കിസ്ഥാൻ ഇപ്പോഴും  കുതന്ത്രങ്ങളും ഒളിയുദ്ധവുമാണ് കൂട്ട്.

Also Read: ഓടുന്ന ട്രെയിനിൽ ദമ്പതികളുടെ ലീലാവിലാസം, വീഡിയോ വൈറൽ

 

1999 ജൂലൈ 26 നായിതുറന്നു ഇന്ത്യൻ സൈന്യം കാർഗിൽ യുദ്ധത്തിൽ വിജയ പതാക നാട്ടിയത്.   ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി രാജ്യത്തെ രക്ഷിച്ചപ്പോൾ നഷ്ടമായത് 527 ധീര ജവാന്മാരുടെ ജീവനായിരുന്നു. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി എബി വാജ്പേയി പ്രഖ്യാപിച്ചിരുന്നു. തടുർന്ന് ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപിച്ചു. 

Also Read: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

 

1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാക്കിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറിയിരുന്നു. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രുക്കൾ  കൈവശപ്പെടുത്തിയ വിവരം ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത് ആട്ടിടയന്‍മാരായിരുന്നു എന്നാണ് റിപ്പോർട്ട്.

വിവരമറിഞ്ഞ ഇന്ത്യ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നല്‍കാന്‍ 'ഓപ്പറേഷന്‍ വിജയ്‌' എന്ന പേരിൽ സൈനിക നടപടി ആരംഭിക്കുകയായിരുന്നു. യുദ്ധത്തിനും സൈനിക നടപടിക്കും യോജിക്കാത്ത ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ ആയിരുന്നുവെങ്കിലും അതൊക്കെ ഇന്ത്യന്‍ സൈനികരുടെ മനോവീര്യത്തിന് മുന്നില്‍ വഴിമാറുകയായിരുന്നു. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിലൂടെ നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ തുരത്തിയത്. ഇതിനായി രണ്ട് ലക്ഷത്തോളം ഭടന്മാരെ വിന്യസിച്ചിരുന്നു. 

കാര്‍ഗില്‍ യുദ്ധത്തിൽ മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ വീരമൃത്യു വരിച്ചിരുന്നു. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ഈ ഓർമ്മ പുതുക്കുന്നുമുണ്ട്.  രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ ഇന്നും രാജ്യം ശിരസ് നമിക്കുകയാണ്. 

യുദ്ധവിജയത്തിൻ്റെ 25 മത്തെ വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായിട്ടാണ് ആചരിക്കുന്നത്. വിജയ് ദിവസത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ ഒമ്പതരയ്ക്കാണ് പരിപാടി ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. പരിപാടിയിൽ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News