മുംബൈ : ഇൻഡിഗോയുടെ കണ്ണൂർ-ദോഹ വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് മുംബൈ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിട്ടു. 6E-1715 എന്ന ഇൻഡിഗോ വിമാനമാണ് മുംബൈയിലേക്ക് സുരക്ഷിതമായി ലാൻഡ് ചെയ്ത്. നേരത്തെ ഇത്തരത്തിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് കൊച്ചിയിൽ ജിദ്ദ-കോഴിക്കോട് സ്പൈസ്ജെറ്റ് വിമാനവും അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു.
സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന ഉടൻ തന്നെ വിമാനം മുംബൈയിലേക്ക് വഴി തരിച്ച് വിടുകയായിരുന്നു. യാത്രക്കാരെ മറ്റു വിമാനത്തിൽ ദോഹയിലേക്ക് യാത്ര അയച്ചുയെന്ന് ഇഡിഗോ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഹൈഡ്രോളിക് സംവിധാനത്തിൽ തകാരർ സംഭവിച്ചതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം മുംബൈയിൽ ഇറക്കിയതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥർ അറിയിച്ചു. കൊച്ചിയിൽ ഇറക്കിയ സ്പൈസ്ജെറ്റിന്റെ SG 036 വിമാനത്തിനും സമാനമായ തകരാറാണ് രേഖപ്പെടുത്തിയത്.
ALSO READ : SpiceJet : ജിദ്ദ - കോഴിക്കോട് സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി കൊച്ചിയിൽ ഇറക്കി
ജിദ്ദയിൽ നിന്നും 183 യാത്രക്കാർ അടക്കം 197 പേരുമായിട്ടാണ് സ്പൈസ്ജെറ്റിന്റെ കോഴിക്കോട്ടേക്ക് തിരിച്ചത്. കൊച്ചി വിമാനത്താവളത്തിന്റെ മുകളിലായി മൂന്ന് തവണ ശ്രമിച്ചതിന് ശേഷം അവസാനം റൺവെയിൽ വിമാനം ഇറക്കിയത്. എയർപ്പോർട്ടിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ആദ്യ കോഴിക്കോട് വിമാനം ഇറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ടേബിൾ ടോപ് റൺവെ ആയതിനാൽ അപകട സാധ്യതയുള്ളത് കൊണ്ട് ശ്രമം ഒഴിവാക്കുകയായിരുന്നു.
വൈകിട്ട് 6.30തോടെ സ്പൈസ്ജെറ്റിന്റെ എസ്ജി 036ക്കായി കൊച്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് 19.19തോടെ വിമാനം സുരക്ഷിതമായി കൊച്ചിയിലെ റൺവെ ഇറക്കി. ശേഷം ഹൈ അലേർട്ട് പിൻവലിക്കുകയും ചെയ്തു.